പിണറായി ഉള്ളിടത്തോളം കാലം ഞങ്ങള്‍ പട്ടിണി കിടക്കില്ല; മത്സ്യത്തൊഴിലാളിയുടെ വാക്കുകള്‍ വൈറലാകുന്നു

‘ഞമ്മടെ ഇരട്ടചങ്കന്‍ ഉള്ളിടത്തോളംകാലം ഇവിടെ പട്ടിണി കിടക്കാതെ ജീവിക്കണുണ്ട്’ മലപ്പുറത്തുള്ള മത്സ്യത്തൊഴിലാളി അന്‍വറിന് ഉറപ്പാണ് എല്‍ഡിഎഭഫ് തുടര്‍ഭരണമുണ്ടാകുമെന്ന്. തന്റെ മീന്‍ വണ്ടിയില്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന പോസ്റ്റര്‍ പതിപ്പിച്ചാണ് പിണറായി വിജയന്‍ സര്‍ക്കാറിനോടുള്ള ആദരവ് മത്സ്യത്തൊഴിലാളിയായ അഷ്‌കര്‍ പ്രകടിപ്പിച്ചത്. ഇതിനെതിരെ വന്ന കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ക്ക് ചുട്ട മറുപടിയും അഷ്‌കര്‍ നല്‍കി. രാവിലെ ഇറങ്ങിയാല്‍ മീന്‍ കച്ചവടം പൊടിപൊടിക്കുകയാണ് സഖാവ് അഷ്‌കര്‍.

പിണറായി സര്‍ക്കാരിനോടുള്ള അഷ്‌കറിന്റെ സ്‌നേഹം ആ വാക്കുകളില്‍ പ്രകടമാണ്. നിമിഷ നേരങ്ങള്‍ക്കകം ഈ മത്സ്യതൊഴിലാളിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.

അഷ്‌കറിന്റെ വൈറല്‍ വാക്കുകള്‍ ഇങ്ങനെ…

ഈ പോസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ കുറെ ആളുകള്‍ പറയുകയാണ് കോണ്‍ഗ്രസ്സുകാരും ലീഗുകാരും ഒന്നും, മീന്‍ വാങ്ങുകയില്ല എന്ന്. ഞാന്‍ അവരെ പ്രതീക്ഷിക്കുന്നതേയില്ല. ഞമ്മടെ ഇരട്ടചങ്കന്‍ ഉള്ളിടത്തോളംകാലം ഇവിടെ പട്ടിണി കിടക്കാതെ ജീവിക്കുന്നുണ്ട്.
ഇവിടെ അന്‍വര്‍ ഭൂരിപക്ഷത്തില്‍ വരും. കഴിഞ്ഞ പ്രാവശ്യം പതിനോരായിരത്തോളം വോട്ടുകള്‍ ഉള്ളത് ഇപ്രാവശ്യം ഇരുപതിനായിരത്തില്‍ അടുത്ത് അന്‍വര്‍ എത്തും. തൂത്തുവാരും.

ഇവിടെ ചിലര്‍ പറയുന്നത് എല്‍ഡിഎഫ് സ്റ്റിക്കര്‍ വണ്ടിയുടെ മേല്‍ ഒട്ടിച്ചാല്‍ ലീഗുകാരും കോണ്‍ഗ്രസ്സുകാരും ഒന്നും മീന്‍ വാങ്ങുകയില്ല എന്നാണ്. എനിക്ക് അവരുടെ കച്ചവടമേ വേണ്ട. എനിക്ക് പടച്ചോന്‍ വിചാരിച്ച് പിണറായി വിജയന്‍ ഉള്ളടത്തോളം കാലം ഞങ്ങള്‍ പട്ടിണി കിടക്കില്ല.

ഞങ്ങള്‍ക്ക് സഖാക്കളുടെ കച്ചവടം മതി. കച്ചവടം കൂടിയിരിക്കുകയാണ്. മീന്‍ വില്‍ക്കാന്‍ തികയുന്നില്ല. അത്ര പ്രശ്‌നമേ ഉള്ളൂ ഇപ്പോള്‍… സ്റ്റിക്കര്‍ ഒട്ടിച്ചപ്പോള്‍ ആളുകള്‍ മീനിന് വേണ്ടി തിരക്ക് കൂട്ടുകയാണ്. ‘ഇജ്ജ് ആണെടാ ഒറിജിനല്‍ സഖാവ്.’ ‘ഞമ്മക്ക് അതുമതി’. എനിക്ക് മൂന്ന് കുട്ടികളാണ്. ഈ സര്‍ക്കാര്‍ ഉള്ളടത്തോളം കാലമാണ് ഇവിടെ എല്ലാ സാധനങ്ങളും കിട്ടിയിരിക്കുന്നത്.

കോണ്‍ഗ്രസ് പറയുന്നു കിറ്റ് ബിജെപി കൊണ്ടുവന്നതാണെന്ന്. ഇതൊക്കെ മുണുങ്ങി തിന്നിട്ടാണ് അവര്‍ പറയുന്നത്. ഇരട്ടചങ്കന്‍ ഉള്ളടത്തോളം കാലം ഞങ്ങള്‍ക്ക് ഒരു പേടിയും ഇല്ല. ഇവിടെ ഹിന്ദുക്കള്‍ ആയാലും മുസ്ലീങ്ങള്‍ ആയാലും ആരായാലും ഒരുമയോടെ ജീവിക്കണം. എനിക്ക് ആ ആഗ്രഹം മാത്രമേ ഉള്ളൂ. ഇവിടെ എല്ലാവരും മരിക്കുന്ന വരെ ഒരുമയോടെ ജീവിക്കണം……

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News