തിരുവല്ല സീറ്റ് കാര്യത്തില്‍ ചര്‍ച്ചയുണ്ടായില്ല ; വിക്ടര്‍ ടി.തോമസ്

തിരുവല്ല സീറ്റ് കാര്യത്തില്‍ ചര്‍ച്ചയുണ്ടായില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ്. നേതൃത്വം രാഷ്ട്രീയ ധാര്‍മികത കാട്ടിയില്ലെന്നും വിക്ടര്‍ ടി.തോമസ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രീയ ധാര്‍മികത കാട്ടിയില്ല. പറഞ്ഞു പറ്റിച്ചു. കേരളാ കോണ്‍ഗ്രസില്‍ നിന്നതു കൊണ്ട് നഷ്ടം മാത്രമാണുണ്ടായത്.

പാര്‍ട്ടിയില്‍ ആലോചനകള്‍ ഇല്ലാതെയാണ് തീരുമാനം നടപ്പിലാക്കുനതെന്നും കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ് പറഞ്ഞു. കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയ ശേഷമേ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബിന്ദുകൃഷ്ണയെ കൊല്ലം സീറ്റില്‍ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ-സംസ്ഥാന ഭാരവാഹികള്‍ എഐസിസിക്ക് കത്തയച്ചു. ബിന്ദുവിനെ മല്‍സരിപ്പിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് സീറ്റ് നല്‍കിയില്ലെങ്കില്‍ കൂട്ടരാജി ഭീഷണിയുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ഡി സി സി സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളാണ് രാജി ഭീഷണി മുഴക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News