പേരാമ്പ്ര കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് വിമതര്‍

പേരാമ്പ്ര കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പ്രതിഷേധ സൂചകമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് വിമതര്‍. കോണ്‍ഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് വിമതര്‍ കൂട്ടായ്മ രൂപീകരിച്ചത്. പേരാമ്പ്ര മുന്‍ യുഡിഎഫ് കണ്‍വിനറുടെ നേതൃത്വത്തില്‍ ആണ് വിമതര്‍കൂട്ടായ്മ രൂപികരിച്ചത്. മണ്ഡലം ലീഗിന് വിട്ട് നല്‍കിയതിനെതിരെയും പ്രതിഷേധം ഉയരുകയാണ്. സ്വന്തം സ്ഥാനാര്‍ത്ഥിയെ വോട്ട് കച്ചവടം നടത്തി കോണ്‍ഗ്രസ് നേതൃത്വം തോല്‍പ്പിക്കുന്നതായും വിമതര്‍ വിമര്‍ശിച്ചു.

അതേസമയം, ബിന്ദുകൃഷ്ണയെ കൊല്ലം സീറ്റില്‍ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ-സംസ്ഥാന ഭാരവാഹികള്‍ എഐസിസിക്ക് കത്തയച്ചു. ബിന്ദുവിനെ മല്‍സരിപ്പിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് സീറ്റ് നല്‍കിയില്ലെങ്കില്‍ കൂട്ടരാജി ഭീഷണിയുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ഡി സി സി സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളാണ് രാജി ഭീഷണി മുഴക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here