ഇന്ന് മുതല്‍ തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കും

ഇന്ന് മുതല്‍ തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ബാങ്കുകളുടെ അഖിലേന്ത്യാ പണിമുടക്കം അവധി ദിവസങ്ങളും ഒരുമിച്ച് വരുന്നതോടെയാണ് ബാങ്കുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നത്.

15, 16 തിയ്യതികളിലായിട്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ രണ്ട്ദിവസം പണി മുടക്കുന്നത്.

ഇന്നും നാളെയും അവധി ദിവസങ്ങളുമായതോടെയാണ് തുടര്‍ച്ചയായി നാല് ദിവസങ്ങളില്‍ ബാങ്ക് സേവനങ്ങള്‍ തടസ്സപ്പെടുക.

അഖിലേന്ത്യാ പണിമുടക്കില്‍ പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും വിദേശ, ഗ്രാമീണ ബാങ്കുകളില്‍ നിന്നുമുളള പത്ത് ലക്ഷത്തോളം ജീവനക്കാര്‍ രണ്ട് ദിവസത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News