‘ഇരട്ടച്ചങ്കാ ഐ ലൗ യു’; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ചുവരെഴുത്ത്

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൈറലായ പോസ്റ്റായിരുന്നു എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്നത്. ‘ഇക്കുറി ഇരട്ടച്ചങ്കാ ഐ ലൗ യു’ എന്ന ചുവരെഴുത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയറലായ പോസ്റ്റായിരുന്നു എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്നത്. ഇക്കുറി
ഇരട്ടച്ചങ്കാ ഐ ലൗ യു എന്ന ചുവരെഴുത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കൊല്ലം നീരാവിലെ ചുവരിൽ ആകർഷകമായയി കലാകാരന്മാർ വർണാക്ഷരങ്ങൾ നിറച്ചപ്പോൾ അത് സാമൂഹ്യമാധ്യമങ്ങളും ഏറ്റെടുക്കുക യായിരുന്നു.

കൊല്ലം മണ്ഡലത്തിൽ മത്സരിക്കുന്ന എം മുകേഷിന്റെ പ്രചാരണത്തിന് തയാറാക്കിയ ചുവരെഴുത്താണിത്.കഴിഞ്ഞ 5 വർഷത്തെ ജനകീയ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങളാണ് ചുവരിൽ കാർട്ടൂണായും കാരികേച്ചറായും കലാകാരന്മാരുടേയും കുട്ടികളുടേയും സ്ത്രീകളുടേയും കരവിരുതിൽ ഹിറ്റായത്. ഇരട്ടച്ചങ്കാ ഐ ലൗ യു എന്ന ചുവരെഴുത്ത് സാമൂഹിക മാധ്യമങ്ങളിൽ വയറലായി.

യുഡിഎഫിനും ബിജെപിക്കും വേണ്ടി കരാറുകാർ രാത്രിയിൽ വന്ന് ചുവരെഴുതി മടങ്ങുമ്പോൾ നീരാവിൽ പ്രദേശത്ത് സിപിഐ എം അംഗങ്ങളായ യു എം ബിന്നി, ഷജിത്ത്, സ്മിത എം ബാബു, സജീവ്, സതീഷ്,അജി എസ് ധരൻ എന്നീ ചിത്ര കാരന്മാരാണ് മുകേഷിന്റെ പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നത്.

ഫ്ലക്സ് പൂർണമായും ഉപേക്ഷിച്ച് ബോർഡിൽ തുണിയടിച്ച് എഴുതിയും വരച്ചുമാണ് പ്രചാരണം. സ്ക്വാഡ് പ്രവർത്തനങ്ങൾക്കു മാത്രമല്ല ചുവരെഴുത്തിനും പോസ്റ്റർ ഒട്ടിക്കുന്നതിനും എല്ലാം ഇവിടെ വനിതകൾ മുൻനിരയിലുണ്ട്. ഒപ്പം ബാലസംഘം പ്രവർത്തകരും സജീവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News