ബിന്ദുകൃഷ്ണക്ക് സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് കൂട്ടരാജി

ബിന്ദുകൃഷ്ണക്ക് സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് കൂട്ടരാജി. കൊല്ലം ഡിസിസി ഭാരവാഹികളും രാജിവെച്ചവരില്‍ ഉള്‍പ്പെടും. ബിന്ദുകൃഷ്ണക്കു വേണ്ടി ചുവരെഴുത്തും തുടങ്ങി.

അതേസമയം  തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് സീറ്റ് നല്‍കിയില്ലെങ്കില്‍ കൂട്ടരാജി ഭീഷണിയുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ഡി സി സി സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളാണ് രാജി ഭീഷണി മുഴക്കിയത്.

നേരത്തെ, പി സി വിഷ്ണുനാഥിന് എതിരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിവേരു മാന്തിയ പി സി വിഷ്ണുനാഥ് എന്ന ദേശാടനക്കിളിയെ കൊല്ലത്ത് കെട്ടിയിറിക്കരുത് എന്നായിരുന്നു പോസ്റ്റര്‍.

എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും മുന്നണിയുടെ ഐക്യം തകര്‍ക്കാനാണ് പോസ്റ്റര്‍ പ്രചാരണം എന്നുമായിരുന്നു ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here