‘അയ്യോ അച്ഛാ പോവല്ലേ’…ഉമ്മന്‍ചാണ്ടിക്ക് ട്രോൾ :കൂടെ ഉസ്മാനും ചെന്നിത്തലയും

‘അയ്യോ അച്ഛാ പോവല്ലേ…’; ഡയലോഗിന് കൂട്ടായി ചെന്നിത്തലയുടെ ഉസ്മാനും; കോണ്‍ഗ്രസിനെ ട്രോളി സോഷ്യൽ മീഡിയ

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പുതുപ്പള്ളിയിലെ നാടകീയ രംഗങ്ങൾ ആഘോഷമാക്കി സോഷ്യൽ മീഡിയ. കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ നേമത്തേക്ക് ഉമ്മന്‍ചാണ്ടി വിട്ട് കൊടുക്കില്ലെന്ന ജയ് വിളികളുമായി രംഗത്തെത്തിയതാണ് ഫേസ്ബുക് കൂട്ടായ്മകൾ ആഘോഷിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയുടെ വീടീന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന സ്ഥിതിയുണ്ടായി . ഇതിനെ ട്രോളി കൊണ്ടാണ് ഒട്ടേറെ പേര് രംഗത്ത് എത്തിയത്.ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്റെ അതി പ്രശസ്തമായ “അയ്യോ അച്ഛാ പോകല്ലേ” ഡയലോഗാണ് താരം

രമേശ്‌ ചെന്നിത്തലക്ക്‌ വേണ്ടി പുരപ്പുറത്ത്‌ കയറി കൂവാൻ ഒരാളെ അടിയന്തിരമായി കിട്ടിയില്ലെങ്കിൽ പുള്ളി കൂടും കുടുക്കയുമെടുത്ത്‌ നേമത്ത്‌ പോകേണ്ടി വരുമല്ലൊആരുമില്ലേ ഇവിടെ ഒരത്യാവശ്യത്തിനു പുരപ്പുറത്ത്‌ കയറാൻ?എന്നാണ് ഒരാളുടെ ചോദ്യം

പുരപ്പുറത്ത് കേറാൻ ആളെ അന്വേഷിച്ച് ഉസ്മാനെ വിളിച്ച ചെന്നിത്തലയേയും കാണാം

വധു ഡോക്ടറാണ് എന്ന സിനിമയില്‍ ഇന്ദ്രന്‍സ് പുരപ്പുറത്ത് കയറിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചിലർ ഡയലോഗ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

.‘ഞങ്ങളെ കൂഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഒത്തുകൂടിയത്.
അതേസമയം പുതുപ്പള്ളിക്ക് പുറമെ നേമത്തും മത്സരിച്ചേക്കുമെന്ന സൂചനകളും പലരും ട്രോളുന്നുണ്ട് നേമത്തെ സ്ഥാനാർഥി പച്ചക്കുളം വാസു എന്നും ട്രോൾ ..കൈകൂപ്പി നിൽക്കുന്ന കൃഷ്ണന്കുട്ടിനായരാണ് നേമത്ത് വന്നിറങ്ങുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രചരിക്കുന്ന ട്രോൾ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News