കളമശ്ശേരി സീറ്റ്: മുസ്ലീം ലീഗില്‍ പ്രതിഷേധം കത്തുന്നു

കളമശ്ശേരി സീറ്റിനെ ചൊല്ലി മുസ്ലീം ലീഗില്‍ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ടി എ അഹമ്മദ് കബീറിന്റെ വീട്ടില്‍ ഇബ്രാഹിം കുഞ്ഞ് വിരുദ്ധരുടെ യോഗം ചേര്‍ന്നു.

ലീഗ് എറണാകുളം ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പെടെ കബീറിന് പിന്തുണയുമായി കളമശേരിയിലെ വീട്ടില്‍ യോഗത്തിന് എത്തിയിരുന്നു. ടി എ അഹമ്മദ് കബീറിന് ലീഗ് സീറ്റു നിഷേധിച്ചതിലാണ് ലീഗില്‍ പ്രതിഷേധമുയരുന്നത്.

മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പ അവഗണിച്ച് കളമശേരിയില്‍ വി എ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയതിലും മുസ്ലീം ലീഗില്‍ പ്രതിഷേധം ശക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News