നേമം മോഡൽ മലമ്പുഴയിലും’; പാലക്കാട്‌ കോൺഗ്രസിൽ കലാപം

മലമ്പുഴ സീറ്റ് കോണ്‍ഗ്രസ് ഘടകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളിന് നൽകിയതിന് പിന്നാലെ മണ്ഡലത്തിൽ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മലമ്പുഴ സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളിന് നൽകിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ മലമ്പുഴയിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മലമ്പുഴ പുതുശ്ശേരിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ കണ്‍വൻഷൻ സംഘടിപ്പിച്ചു.

ചില പ്രാദേശിക നേതാക്കൾ നോട്ടമിട്ടിരുന്ന സീറ്റ്‌ ഘടകകക്ഷിക്ക്‌ നൽകിയതാണ്‌ പ്രതിഷേധത്തിനിടയാക്കിയത്‌. 2016- നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ് അച്യുതാനന്ദൻ വിജയിച്ച മലമ്പുഴ സീറ്റിൽ ബിജെപിയുടെ സി കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്ത് വന്നത്. കെഎസ്.യു സംസ്ഥാന അധ്യക്ഷനായിരുന്ന വി എസ് ജോയി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് വൻ നാണക്കേടായി മാറി ഈ പരാജയം.

ഈ സാഹചര്യത്തിലാണ് നേമം മോഡൽ പരീക്ഷണത്തിനുള്ള സാധ്യത പോലും പരിശോധിക്കാതെ കോണ്‍ഗ്രസ് ഇവിടെ യാതൊരു സ്വാധീനവുമില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് വിട്ടു കൊടുത്തത്. 2016 ൽ യുഡിഎഫ്‌ നേമത്ത്‌ ജനതാദളിന്‌ സീറ്റ്‌ നൽകിയതാണ്‌ ബിജെപിയുടെ വിജയത്തിന്‌ വഴിയൊരുങ്ങിയത്‌. യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ 13000 വോട്ട്‌ മാത്രമാണ്‌ ഇവിടെ ലഭിച്ചത്‌. അതേ മോഡൽ പരീക്ഷണത്തിനാണ്‌ കോൺഗ്രസ്‌ മലമ്പുഴയിലും ഒരുങ്ങുന്നത്‌. പാലക്കാട്‌, നെന്മാറ, ആലത്തൂർ സീറ്റുകളെ ചൊല്ലിയും കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News