‘പിണറായി വിജയന്‍ സിന്ദാബാദ്’ എന്ന് വിളിച്ച് എം എ ബേബിയുടെ കൊച്ചുമകൻ

‘ഇരട്ടചങ്കാ ഐ ലവ് യൂ’ എന്ന വാചകം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ സ്നേഹിക്കുകയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയെ.

നാടിന്റെ രക്ഷകനായി കഴിഞ്ഞ 5 വർഷം പിണറായി കേരളത്തെ നയിച്ചത് അങ്ങനെയാണ്. വീണ്ടും ഈ ഭരണം നാട് ആഗ്രഹിക്കുന്നുണ്ട്. ‍തുടര്‍ഭരണം വേണമെന്ന ആഗ്രഹം സോഷ്യല്‍മീഡിയയും നെഞ്ചേറ്റുമ്പോള്‍ മറ്റൊരു വീഡിയോ കൂടി ശ്രദ്ധിക്കപ്പെടുകയാണ്.

എം എ ബേബിയുടെ കൊച്ചുമകൻ തനയ് ആണ് ‘പിണറായി വിജയൻ സിന്ദാബാദ്’ എന്ന് വിളിച്ച് തന്‍റെ ഇഷ്ടം വാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന മിടുക്കന്‍.  ഇലക്ഷൻ പ്രവർത്തനത്തിനിടയിൽ അപ്പൂപ്പനൊപ്പം പങ്കുചേർന്നിരിക്കുകയാണ് തനയ്.

ചവറ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഡോ.സുജിത്ത് വിജയൻ പിള്ളയ്ക്കായുള്ള പ്രചരണത്തിനിടെയാണ് തനയ് ‘പിണറായി വിജയൻ സിന്ദാബാദ്’ വിളിക്കുന്നത്.  കൊച്ചുമകന്‍ പിണറായി വിജയന് സിന്ദാബാദ് വിളിക്കുമ്പോള്‍ മുത്തച്ഛന്‍റെ കണ്ണില്‍ അഭിമാനത്തിളക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News