മെയ്‌ ഒന്നോടെ 
എല്ലാവർക്കും 
വാക്‌സിൻ:‌ ബൈഡൻ

പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും മെയ് ഒന്നുമുതല്‍ കോവിഡ്‌ വാക്‌സിൻ ലഭ്യമാകുമെന്ന്‌ പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു. ജനുവരി 20ന്പ്രസിഡന്റ്‌ പദമേറ്റശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രഖ്യാപനം. കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്നു കരകയറാന്‍ 1.9 ലക്ഷം കോടി ഡോളറിന്റെ കോവിഡ്‌ സമാശ്വാസ പാക്കേജും പ്രഖ്യാപിച്ചു.

അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന്‌ രാജ്യം കോവിഡിൽനിന്ന്‌ സ്വാതന്ത്ര്യം നേടുമെന്നും ബൈഡൻ പറഞ്ഞു. ഇതുവരെ കോവ‍ി‍ഡ് 527000- അമേരിക്കരുടെ ജീവന്‍ അപഹരിച്ചു. രണ്ട് ലോകയുദ്ധത്തിലും വിയറ്റ്നാം യുദ്ധത്തിലും കൊല്ലപ്പെട്ടവരുടെ ആകെ എണ്ണത്തേക്കാള്‍ കൂടുതലാണിതെന്നും ബൈഡന്‍ പറഞ്ഞു. കോവിഡിന് മഹാമാരിയായി ലോകാരോ​ഗ്യസംഘടന പ്രഖ്യാപിച്ചതിന്റെ വാര്‍ഷിക വേളയിലാണ് ബൈഡന്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News