മലമ്പുഴയില്‍ കോണ്‍ഗ്രസ് സീറ്റ് കച്ചവടം നടത്തി; വെളിപ്പെടുത്തലുമായി എ വി ഗോപിനാഥ്

മലമ്പുഴയില്‍ കോണ്‍ഗ്രസ് സീറ്റ് കച്ചവടം നടത്തിയെന്ന വെളിപ്പെടുത്തലുമായി എ വി ഗോപിനാഥ്. മലമ്പുഴയില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഗോപിനാഥ് ആരോപിച്ചു.

സാമ്പത്തിക തിരിമറി നടത്തിയാണ് സീറ്റ് കൈമാറിയതെന്ന് ആരോപണമുയരുന്നുണ്ട്.  ആവശ്യപ്പെടാതെ കക്ഷികള്‍ക്ക് സീറ്റ് കൊടുത്തുവെന്നും ആവശ്യപ്പെട്ട സീറ്റ് കൊടുക്കുന്നില്ലെന്നും ഗോപിനാഥ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ ഇത് വേദനിപ്പിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ മൂല്യം എത്രത്തോളം താഴ്ന്നു പോകുന്നുവെന്ന് നേതാക്കള്‍ ആലോചിക്കണമെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

ഇതില്‍ ഹൈക്കമാന്റ് അടിയന്തിരമായി അന്വേഷണം നടത്തണം. ശരിയോ തെറ്റോ എന്ന് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തണം. അടിയന്തിരമായി പ്രശ്‌നം പരിഹരിക്കാന്‍ കെ പി സി സി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News