പതിനൊന്നാമത് ദേശിയ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം നാളെ യാത്ര തിരിക്കും

സബ് ജൂനിയർ ആൺകുട്ടികളുടെ പതിനൊന്നാമത് ദേശിയ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം നാളെ യാത്ര തിരിക്കും. ഞായറാഴ്ച രാവിലെ 11ന് പാലക്കാട് നിന്നും കേരള എക്സ്പ്രസിൽ ഡൽഹിയിലേക്കും അവിടെ നിന്ന് ഹരിയാനയിലേക്കുമാണ് ടീമിന്റെ യാത്ര ക്രമീകരിച്ചിട്ടുള്ളത്.

ഈ മാസം 17 മുതൽ 25 വരെ ഹരിയാണയിലാണ് ചാമ്പ്യൻഷിപ്പ്. കരുത്തരായ ജാർഖണ്ഡ് ഉൾപ്പെട്ട പൂൾ സിയിലാണ് കേരളം. 18 ന് ജാർഖണ്ഡിനെതിരെയും 19 ന് തമിഴ്നാടിനെതിരെയുമാണ് കേരള ടീമിന്റെ ഗ്രൂപ്പ് തല മത്സരങ്ങൾ.

ജാർഖണ്ഡിനെതിരെയുള്ള മത്സരം കേരള ടീമിന് നിർണായകമാണ്.സമീപകാലത്തൊന്നും കേരള ടീം ടൂർണമെൻറിന്റെ രണ്ടാം റൗണ്ടിൽ കടന്നിട്ടില്ല. കഴിഞ്ഞ വർഷം അസമിൽ നടന്ന ടൂർണമെൻറിൽ ആദ്യ റൗണ്ടിൽ തന്നെ ടീം പുറത്തായിരുന്നു.

ഇത്തവണ ചരിത്രനേട്ടം കൊതിച്ചാണ് കേരളത്തിന്റെ പടയൊരുക്കം.റിജോ ഷാജിയാണ് ടീം ക്യാപ്ടൻ: പ്രതിഭാധനരായ കളിക്കാർ ഉൾപ്പെട്ട ടീമിലെ ശ്രദ്ധേയ താരം മുഹമ്മദ് കൈഫാണ്. ആഭ്യന്തര ടൂർണമെൻറുകളിൽ മികച്ച പ്രകടനമാണ് കൈഫ് കാഴ്ച വച്ചത്.

മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്. എം.എ ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു ടീമിന്റെ പരിശീലന ക്യാംപ്. 15 ദിവസം നീണ്ട ക്യാംപിന് ശേഷം ടീമംഗങ്ങൾ ഹരിയാനയിലേക്ക് യാത്ര പുറപ്പെട്ടു.മുഹമ്മദ് ഷറഫുദ്ദീൻ റസ് വി ടീമിന്റെ പരിശീലകനും ജോൺ മാത്യു ടീം മാനേജറുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News