കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഓരോ വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുന്നു: എം എ ബേബി

കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഓരോ വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുന്നുവെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസും മുന്നണി എന്ന നിലയില്‍ യു ഡി എഫും ശിഥിലമാകുകയാണ്.

വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച കൂടുതല്‍ വ്യക്തമാകുമെന്നും ഇത് കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ മാത്രമല്ലെന്നും എം എ ബേബി ഓര്‍മിപ്പിച്ചു.

നിലവിലത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് പോകാന്‍ നില്‍ക്കുകയാണ് പലരുമെന്നും ഇവര്‍ കൂടുതല്‍ അപകടകരമായ ബി ജെ പിയിലേക്കല്ല പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇവരെ കണ്ട് സംസാരിച്ച് തിരുത്തി ശരിയായ രാഷ്ട്രീയ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കണമെന്നും അത്തരത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകണമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here