
നാല് മണ്ഡലങ്ങളിലേയ്ക്ക് കൂടിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ചടയമംഗലത്ത് ജെ. ചിഞ്ചുറാണി സ്ഥാനാർത്ഥിയാകും. അഡ്വ. ആർ സജിലാലാണ് ഹരിപ്പാട്ടെ സിപിഐ സ്ഥാനാർത്ഥി. എം. ടി നിക്‌സൺ പറവൂരും സി സി മുകുന്ദൻ നാട്ടികയിലും സ്ഥാനാർത്ഥിയാകും.
25 സീറ്റിലാണ് എൽഡിഎഫിൽ സിപിഐ മത്സരിക്കുന്നത്. 21 സീറ്റിലേക്കുള്ള സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജി ആര്‍ അനില്‍ (നെടുമങ്ങാട്), പി എസ് സുപാല്‍ (പുനലൂര്‍), ജിഎസ് ജയലാല്‍ (ചാത്തന്നൂര്‍), സികെ ആശ (വൈക്കം), മുഹമ്മദ് മുഹ്സിന്‍ (പട്ടാമ്പി), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ആര്‍ രാമചന്ദ്രന്‍ (കരുനാഗപ്പള്ളി) വി ശശി (ചിറയിന്‍കീഴ്), കെ രാജന്‍ (ഒല്ലൂര്‍), പി പ്രസാദ് (ചേര്‍ത്തല), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ), പി ബാലചന്ദ്രൻ (തൃശ്ശൂർ), വി ആര്‍ സുനില്‍(കൊടുങ്ങല്ലൂര്‍), ഇ ടി ടൈസണ്‍ മാസ്റ്റര്‍ (കൈപ്പമംഗലം), ഇ കെ വിജയന്‍ (നാദാപുരം) ഇ ചന്ദ്രശേഖരന്‍( കാഞ്ഞങ്ങാട്) കെ ടി അബ്ദുല്‍രഹ്മാന്‍(ഏറനാട്)‚വാഴൂര്‍ സോമന്‍ (പീരുമേട്), അജിത് കൊളാടി (തിരൂരങ്ങാടി), കെ പി സുരേഷ് രാജ് (മണ്ണാര്‍ക്കാട്) പി അബ്ദുല്‍ നാസര്‍( മഞ്ചേരി) തുടങ്ങിയവര്‍ ജനവിധി തേടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here