ഇലക്‌ട്രിക് വാഹന നിര്‍മ്മാണം; ഇന്ത്യയില്‍ കോടികള്‍ നിക്ഷേപിക്കാനൊരുങ്ങി ഹ്യുണ്ടായ്

രാജ്യത്തെ ഇലക്‌ട്രിക് വാഹന നിര്‍മ്മാണ മേഖലയില്‍ കോടികള്‍ നിക്ഷേപിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. നാല് വര്‍ഷത്തിനുള്ളില്‍ 3,200 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്ബനിയുടെ തീരുമാനം. നിലവില്‍ രാജ്യത്തെ വാഹന നിര്‍മ്മാണ വിപണിയില്‍ 17 ശതമാനം പങ്കാളിത്തമാണ് ഹ്യുണ്ടായിക്കുള്ളത്.

വൈദ്യുതി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് ലോകത്തിന്റെ ഭാവിയെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹന നിര്‍മ്മാണ മേഖലയില്‍ ഹ്യൂണ്ടായ് പ്രത്യേകം ശ്രദ്ധ ചെലുത്താന്‍ ഒരുങ്ങുന്നത്. പ്രാദേശികമായി നിര്‍മ്മിച്ചതും, സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്നതുമായ വാഹനങ്ങള്‍ക്കായി 1000 കോടിയുടെ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് കമ്ബനി ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഇതിനായി ദക്ഷിണ കൊറിയയിലെ മറ്റൊരു വാഹന നിര്‍മ്മാതാക്കളമായ കിയയുമായി സഹകരിക്കുമെന്നാണ് വിവരം.

അതേസമയം, വാഹനത്തിന്റെ ബാഹ്യരൂപം സംബന്ധിച്ച വിവരങ്ങള്‍ ഒന്നു തന്നെ പുറത്തുവിട്ടിട്ടില്ല. ആധുനിക രീതിയിലുള്ള എസ്‌യുവി വാഹനങ്ങളുടെ ചെറുപതിപ്പുകളാകും കമ്ബനി പുറത്തിറക്കുക എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News