കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യം; തൃപ്പുണിത്തുറയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി

തൃപ്പുണിത്തുറയില്‍ കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡിസിസി സെക്രട്ടറിമാരും, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍, 120 ബൂത്ത് പ്രസിഡന്റുമാരുമാണ് രാജിവച്ചത്.

അതേസമയം സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ കൊല്ലം ഡിസിസിയിലും പൊട്ടിത്തെറിയുണ്ടായിരുന്നു. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ കൊല്ലം സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവച്ചു.

ഇതിനിടെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞ് രംഗം കൂടുതല്‍ നാടകീയമാക്കി.

കൊല്ലം ഡിസിസി ഓഫീസിലാണ് ഇന്ന് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വിശ്വസ്തന്‍ പി സി വിഷ്ണുനാഥിന് സീറ്റ് നല്‍കാന്‍ ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദം ചെലുത്തിയതാണ് കൊല്ലം സീറ്റിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇതേ തുടര്‍ന്ന് കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ ചെന്നിത്തല ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. തോല്‍വി ഉറപ്പിച്ച കുണ്ടറയില്‍ മത്സരിക്കാന്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News