ഇടതുമുന്നണി തന്നെയാണ് ജയിക്കേണ്ടത് : എം.എ. ബേബി

ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണി തന്നെയാണ് ജയിക്കേണ്ടതെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇടതുമുന്നണി കോവളം മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയിലെ കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുകയാണ്. അവരെ കേന്ദ്ര സര്‍ക്കാര്‍ കൊലപ്പെടുത്തുകയാണ്. അത്തരം നയങ്ങള്‍ നടപ്പിലാക്കി കര്‍ഷക ദ്രോഹ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഈ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇടതുമുന്നണിക്കു മാത്രമെ കഴിയുകയുള്ളു.

ഇടതുപക്ഷക്കാരല്ലാത്ത സാഹിത്യകാരന്മാര്‍ അടക്കം ഇപ്പോള്‍ തുടര്‍ ഭരണം ആഗ്രഹിക്കുന്നവരാണ്. അവരൊക്കെ കാര്യങ്ങള്‍ മനസിലാക്കിയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ നിരത്തണം. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടം എടുത്തു പറയണം. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അറിയാമെങ്കിലും വിശദമായി ജനങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യണം. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം ഇടതുപക്ഷം നടത്തുകയാണ്.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശക്തികള്‍ക്കെതിരായ പോരാട്ടമാണ് നടത്താന്‍ ഇടതുമുന്നണിക്കു മാത്രമെ കഴിയുകയുള്ളുവെന്നും എം.എ. ബേബി പറഞ്ഞു. മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ പി.എസ്. ഹരികുമാര്‍, സ്ഥാനാര്‍ത്ഥി എ. നീലലോഹിത ദാസന്‍ നാടാര്‍, ജെഡിഎസ് നേതാവ് ജമീലാ പ്രകാശം, സിപിഎം നേതാവ് ജയന്‍ബാബു തുടങ്ങി ഇടതുമുന്നണി നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News