മനുഷ്യന്റെ ജീവിത സാഹചര്യമുയരാൻ എൽ ഡി എഫ് തുടർഭരണം അനിവാര്യം: എഴാച്ചേരി രാമചന്ദ്രൻ

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളിലൂടെ മനുഷ്യന്റെ ജീവിത നിലവാരത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ ദൃശ്യമായതായി എഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു.

ഇത് നിലനിൽക്കണമെങ്കിൽ എൽ ഡി എഫ് സർക്കാരിന് തുടർച്ചയുണ്ടാകണം പുരോഗമന കലാ സാഹിത്യ സംഘം വട്ടിയൂർക്കാവ് മണ്ഡലം കൺവെൻഷൻ ‘ സംസ്കാര’ വട്ടിയൂർക്കാവ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന കലാ സാംസ്കാരിക പ്രവർത്തകരുടെ കൺവെൻഷനിൽ വി ബാലചന്ദ്രൻ അധ്യക്ഷനായി. എം വിജയകുമാർ ഏഴാച്ചേരിയ്ക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം കൈമാറി. സംസ്കാര വട്ടിയൂർക്കാവ് ഫേസ് ബുക്ക് പേജ് facebook.com/samskaracollective എഴാച്ചേരി ഉദ്ഘാടനം ചെയ്തു.

ഡോ. എസ്. രാജശേഖരൻ, പ്രൊഫ. കെ എൻ ഗംഗാധരൻ, ഡോ. പി കെ മോഹൻ ലാൽ, ഡോ. പി സോമൻ, പി എൻ സരസമ്മ, വിനോദ് വൈശാഖി, എസ് എസ് രാജലാൽ , കാരയ്ക്കാമണ്ഡപം വിജയകുമാർ, സി. അശോകൻ, ബി, സതീഷ് കുമാർ, ചലച്ചിത്ര നടൻ ജോബി, ഡോ. സുനന്ദ കുമാരി, പി എൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കെ ജി സൂരജ് പ്രവർത്തന പദ്ധതി അവതരിപ്പിച്ചു. നെട്ടയം മധു കവിതകൾ ആലപിച്ചു. പി എൻ സരസമ്മ ചെയർപേഴ്‌സനും കെ ജി സൂരജ് കൺവീനറുമായ 125 അംഗ മണ്ഡലം കമ്മിറ്റിയേയും ഏ കെ ജോഷി കൺവീനർ ഗോവിന്ദ് ആർ ചെയർമാൻ എന്നിവരുടെ നേതൃത്വത്തിലെ മാധ്യമ സമിതിയിയേയും കൺവെൻഷൻ തിരഞ്ഞെടുത്തു. മാറയ്ക്കൽ വിജയകുമാർ സ്വാഗതവും എം കെ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News