ടി സിദ്ദിഖിനെതിരെ വയനാട് ഡിസിസി മുന്‍ പ്രസിഡണ്ട് പി വി ബാലചന്ദ്രന്‍

സിദ്ദിഖിന് എതിരെ വയനാട് ഡിസിസി മുന്‍ പ്രസിഡണ്ട് പി വി ബാലചന്ദ്രന്‍. ടി സിദ്ദിഖിനെ വയനാട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ ആവില്ല. വയനാട്ടുകാരെ അപമാനിക്കുന്ന തരത്തില്‍ ടി സിദ്ദിഖ് ചില പരാമര്‍ശങ്ങള്‍ നടത്തി

വയനാട്ടില്‍ അര്‍ഹരായ സ്ഥാനാര്‍ത്ഥികള്‍ എല്ലാ എന്ന പരാമര്‍ശം വയനാട്ടിലെ കോണ്‍ഗ്രസിനെ അപമാനിക്കുന്ന തരത്തില്‍ ഉള്ളതാണ്. ടി സിദ്ദിഖിനെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാവില്ല.

നിലമ്പൂരില്‍ പറ്റാത്തതിനാല്‍ വയനാട്ടിലേക്ക് പോകുന്നു എന്നും വയനാട്ടില്‍ ആരും അര്‍ഹതപ്പെട്ടവരെ ഇല്ല എന്നുള്ള പരാമര്‍ശം തെറ്റ്. വയനാട്ടില്‍ അര്‍ഹതപ്പെട്ട നിരവധി നേതാക്കള്‍ ഉണ്ടെന്നകാര്യം സിദ്ദിഖ് ഓര്‍ക്കണം

സിദ്ധിഖ് കെഎസ്യു കാണുന്നതിനു മുമ്പ് യോഗ്യരായ നിരവധി നേതാക്കളാണ് ഇപ്പോഴും വയനാട്ടില്‍ ഉള്ളത്. വയനാട് ഡിസിസി യോടുള്ള അവഹേളനമാണ് സിദ്ദിഖ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News