നമ്മുടെ പിണറായി അപ്പുപ്പന്‍ തന്നെ വീണ്ടും കേരളം ഭരിക്കും കൂട്ടുകാരേ….. വൈറലായി സോയക്കുട്ടിയുടെ വീഡിയോ

കൂട്ടുകാരെ ഞാന്‍ വീണ്ടും വരും എന്ന് പറഞ്ഞില്ലേ? ഇതാ ഞാന്‍ വന്നൂട്ടോ… വീണ്ടും ഒരു വീഡിയോയുമായി വന്നിരിക്കുകയാണ് മലയാളി മനസ് കീഴടക്കിയ സോയക്കുട്ടി. സോഷ്യല്‍മീഡിയയില്‍ സോയക്കുട്ടിയുടെ വീഡിയോ വൈറലാവുകയാണിപ്പോള്‍.

അഞ്ച് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് സോയ വീഡിയോയില്‍ പറയുന്നത്. പിണരായി സര്‍ക്കാര്‍ കേരളത്തില്‍ ചെയ്ത അല്ലാ വികസന പ്രവര്‍ത്തനങ്ങലും എണ്ണി എണ്ണിപ്പറഞ്ഞാണ് സോയ മലയാളി മനസ് കീഴടക്കുന്നത്.

ഇതിന് മുമ്പും ഇത്തരത്തില്‍ ഒരു വീഡിയോയുമായി സോയ രംഗത്തെത്തിയിട്ടുണ്ട്. വളരെ രസകരമായാണ് സോയ വീഡിയോയിലൂടെ പിണറായി അപ്പുപ്പനെ കുറിച്ച് പറയുന്നത്. സോയയുടെ വാക്കുകള്‍ ഇങ്ങനെ:

2016ല്‍ എല്‍ഡിഎഫ് വരുമെന്ന് പറഞ്ഞു, വന്നു.എല്‍ഡിഎഫ് ചെയ്തത് ശരിയാണ്. എല്‍ഡിഎഫ് വന്നു എന്ന് മാത്രമല്ല കേരളമെന്ന കൊച്ചു നാടിനെ ലോകമെമ്പാടും അറിയപ്പെടുന്ന രീതിയില്‍ ഉയര്‍ത്തുകയും ചെയ്തു. ഇനി ഞാനൊരു കാര്യം പറയട്ടെ ഉറപ്പാണ് എല്‍ഡിഎഫ്… ഉറപ്പു തന്നെയാണ് എല്‍ഡിഎഫ്….

ഇത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. 2021 പിണറായി അപ്പൂപ്പന്‍ വീണ്ടും വരും. എല്‍ഡിഎഫ് വന്നാല്‍ വിശപ്പില്ലാത്ത കേരളം ഉറപ്പ്…..വിദ്യാഭ്യാസം ഉറപ്പ്….. ക്ഷേമപെന്‍ഷന്‍ ഉറപ്പ് ….. മതനിരപേക്ഷത ഉറപ്പ്…. ഗെയില്‍ പൈപ്പ് ലൈന്‍ ഉറപ്പ്…. അങ്ങനെ നിരവധി ഉറപ്പുകള്‍…..

അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികള്‍ എന്ന് വിളിച്ച് നമ്മുടെ നമ്മുടെ പിണറായി അപ്പൂപ്പന്‍ തന്നെയല്ലേ വീണ്ടും കേരളം ഭരിക്കേണ്ടത് കൂട്ടുകാരെ?

അതുകൊണ്ട് ഒരു കാര്യം മാത്രം ഓര്‍ത്തിരിക്കുക… ചെയ്യുന്നത് മാത്രമേ പറയുകയുള്ളൂ, പറയുന്നതാണ് ചെയ്യുന്നതും….ഇതാണ് പിണറായി അപ്പുപ്പന്‍ ഗവണ്‍മെന്റ്. അതുകൊണ്ട് എല്ലാവരും എല്‍ഡിഎഫിന് തന്നെ വോട്ട് ചെയ്യണം.

വളരെ രസകരമായാണ് ഇത്തരം കാര്യങ്ങള്‍ സോയ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. നിഷ്‌കളങ്ക ഭാവത്തിലുള്ള അവളുടെ വാക്കുകള്‍ ആരും കേട്ടിരിക്കും. എല്‍ഡിഎഫിന് വോട്ട് ചെയ്യണം എന്നാണ് വീഡിയോയില്‍ അവസാനം സോയ പറയുന്നത്.

എന്നാല്‍ ബാല സംഘത്തിന്റെ മുദ്രാവാക്യം പറഞ്ഞുകൊണ്ടാണ് സോയയുടെ വാക്കുകള്‍ അവസാനിക്കുന്നത്.

‘പഠിച്ചു ഞങ്ങള്‍ നല്ലവരാകും, ജയിച്ചു ഞങ്ങള്‍ മുന്നേറും, പടുത്തുയര്‍ത്താം ഭാരതമണ്ണില്‍ സമത്വ സുന്ദര നവലോകം’.

ഇനി അടുത്ത വീഡിയോയില്‍ കാണാമെന്നും സോയ പറയുന്നു.

കഴിഞ്ഞ വീഡിയോയില്‍ സോയക്കുട്ടി വീഡിയോയില്‍ പറയുന്നതിങ്ങനെ:

കഴിഞ്ഞ നാല് വര്‍ഷമായി കേരളം ഭരിക്കുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി അപ്പൂപ്പനാണ്. ഈ നാലര വര്‍ഷത്തിനിടയ്ക്ക് ഓഖി, കൊറോണാ, പ്രളയം, എന്നീ മഹാവിപത്തുകള്‍ കേരളത്തില്‍ വന്നു. പക്ഷേ നമ്മള്‍ കുലുങ്ങിയില്ല കാരണം എന്താ?

മുഖ്യമന്ത്രി പിണറായി അപ്പൂപ്പന്‍ പാറപോലെ ഉറച്ചു നിന്നത് കൊണ്ടാണ്. ഇതിനിടയില്‍ വീടില്ലാത്ത രണ്ട് ലക്ഷം പേര്‍ക്കാണ് വീട് നിര്‍മിച്ചു കൊടുത്തത്. നമ്മുടെ ക്ഷേമപെന്‍ഷന്‍ 1600 രൂപ ആക്കി.

നമ്മുടെ സ്‌കൂളുകളെല്ലാം ഹൈടെക് ആക്കി. ചെറിയ ചെറിയ ആശുപത്രികള്‍ എല്ലാം വലിയ ആശുപത്രികള്‍ ആക്കി. നമ്മുടെ റോഡ് എല്ലാം സൂപ്പര്‍ ആക്കി.

കെ-ഫോണ്‍ പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കാന്‍ പോകുന്നു. കൊറോണ വന്നതിനുശേഷം റേഷന്‍കട വഴി എല്ലാവര്‍ക്കും കിറ്റ് നല്‍കുന്നുവെന്നും സോയ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News