വാഗമണ്ണിലെത്തിയ ടെമ്പോ ട്രാവലര്‍ ഓട്ടത്തിനിടെ കത്തി നശിച്ചു

എറണാകുളം ജില്ലയിലെ പിറവത്ത് നിന്നും വിനോദ സഞ്ചാരികളുമായി വാഗമണ്ണിലെത്തിയ ടെമ്പോ ട്രാവലര്‍ ഓട്ടത്തിനിടെ കത്തി നശിച്ചു.വാഗമണ്‍ ഈരാറ്റുപേട്ട റോഡില്‍ വെള്ളികുളത്തിനു സമീപമാണ് അപകടം.

പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.

വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയ മൂന്ന് കുടുംബങ്ങളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here