യുഡിഎഫ് കേരളത്തില്‍ ഇഡിക്കൊപ്പമാണ് :തോമസ്ഐസക്

കിഫ്ബിയുടെ എല്ലാ കാര്യങ്ങളും നിയമ വിധേയമാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികളുടെ നോട്ടീസ് അയക്കലും വിരട്ടലും വേണ്ടെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.എല്‍ഡിഎഫ് ആലപ്പുഴ അസംബ്ലി മണ്ഡലം കണ്‍വന്‍ഷനില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന് ഒരു വാദം. അത് കോടതി നോക്കട്ടെ. സാമ്പത്തിക നിയയമങ്ങള്‍ ലംഘിച്ചെങ്കില്‍ അക്കാര്യം റിസര്‍വ് ബാങ്കും നോക്കും.

60,000 കോടി രൂപയുടെ കിഫ്ബി വികസനത്തിന്റെ 10,000 കോടിയെ ചെലവഴിച്ചിട്ടുള്ളൂ. ബാക്കി 50,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം നമ്മുടെ നാട്ടില്‍ നടക്കണ്ടെ. അതിന് തുടര്‍ ഭരണം വേണം. അടുത്ത അഞ്ചു വര്‍ഷത്തില്‍ ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. ഫലത്തില്‍ തുടര്‍ച്ചയായ എല്‍ഡിഎഫ് ഭരണത്തിലേക്കാണ് കേരളം പോകുന്നത്. ലോകത്തെയും രാജ്യത്തെയും ഇടതുപക്ഷങ്ങളെ പ്രചോദിപ്പിക്കുന്ന പ്രദേശമായി കേരളം മാറും; ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News