ഉത്തരാഖണ്ഡ് ശതാബ്ദി എക്‌സ്പ്രസ്സിൽ വൻ അഗ്നിബാധ

ഉത്തരാഖണ്ഡിൽ ശതാബ്ദി എക്‌സ്പ്രസ്സിൽ വൻ തീപിടുത്തം. ഉത്തരാഖണ്ഡ് കൻസാരോ മേഖലയിൽ വെച്ചാണ് അഗ്നിബാധയുണ്ടായത്. ഡെൽഹി-ഡെറാഡൂൺ റൂട്ടിലോടുന്ന തീവണ്ടിയിലാണ് സംഭവം. ട്രെയിനിലെ കമ്പാർട്ട്‌മെന്റ് പൂർണ്ണമായും കത്തിനശിച്ചു. ആളപായമുള്ളതായി റിപ്പോർട്ടില്ല.

സി-4 കമ്പാർട്ട്‌മെന്റിൽ ഉണ്ടായ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കൻസാരോ മേഖലയിൽ വെച്ചുണ്ടായ അപകടത്തിൽ യാത്രക്കാരെ മുഴുവൻ വളരെ വേഗം ഒഴിപ്പിക്കാനായതിന്റെ ആശ്വാസത്തിലാണ് റെയിൽവേ ഉദ്യോഗസ്ഥർ. ആകെ 35 യാത്രക്കാരാണ് ബോഗിയിലുണ്ടാ യിരുന്നതെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News