നേമം ആവർത്തിക്കാൻ കേരളജനത അനുവദിക്കില്ല: എ വിജയരാഘവൻ

കോൺഗ്രസും ബിജെപിയും ഒത്തുചേർന്നാലും കേരളത്തിൽ നേമം ആവർത്തിക്കില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ്‌ ബത്തേരി മണ്ഡലം തെരഞ്ഞെടുപ്പ‌് കൺവൻഷൻ ഉദദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

‘നേമം മോഡൽ’ ഇത്തവണ പലയിടങ്ങളിലും നടപ്പാക്കാനാണ്‌ കോൺഗ്രസ്‌––ബിജെപി ധാരണ. കോൺഗ്രസ്‌ നേതാക്കൾക്ക്‌ മറ്റുചില മണ്ഡലങ്ങളിൽ ബിജെപി സഹായത്തോടെ ജയിക്കാൻ വേണ്ടിയാണിത്‌. എന്നാൽ നേമം ആവർത്തിക്കാൻ കേരളജനത അനുവദിക്കില്ല. ഏത്‌ കുത്സിതമാർഗം ഉപയോഗിച്ചും എൽഡിഎഫിന്റെ‌ തുടർഭരണം തടയാനാണ്‌ കോൺഗ്രസും ബിജെപിയും ചേർന്ന്‌ ശ്രമിക്കുന്നത്‌. ബിജെപിയിലേക്ക്‌ പോകാൻ പാസ്‌ എടുത്തുനിൽക്കുന്ന ഒരു കോൺഗ്രസുകാരനെയും കേരളം തെരഞ്ഞെടുക്കില്ല. രാജ്യത്ത്‌ ആർഎസ്‌എസ്‌ വർഗീയവിഷം ചീറ്റി നാടിനെ ഭിന്നിപ്പിക്കുമ്പോൾ ഗ്രൂപ്പിലെ സ്ഥാനമാനങ്ങൾക്കുവേണ്ടിയാണ്‌ കോൺഗ്രസുകാരുടെ മത്സരം. കേന്ദ്രാധികാരം ഉപയോഗിച്ച്‌ ഇടതുപക്ഷ കരുത്തിനെ തകർക്കാനാവില്ല.

ലോകം ചർച്ചചെയ്യും. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാ‌ഷ്ട്രീയത്തിനെതിരെയുള്ള സന്ദേശമാകും സംസ്ഥാനത്തെ ഇടതുപക്ഷ വിജയമെന്നും വിജയരാഘവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News