വീണ്ടും അധികാരത്തിലെത്തിയാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കും, കോടിയേരി ബാലകൃഷ്‌ണന്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ 60 വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും, എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കോടിയേരി.

\”വീടുകള്‍ സുരക്ഷിതമാക്കുക എന്നതാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റും കൊടുക്കരുത്. ദയനീയമായി തോല്‍പ്പിക്കണം. കഴിഞ്ഞ തവണ നേമത്ത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബിജെപി കടന്നുകൂടിയത്. നേമത്തും ഇത്തവണ ബിജെപി തോല്‍ക്കും. ബിജെപിയില്ലാത്ത ഒരു നിയമസഭയാണ് കേരളം വിഭാവനം ചെയ്യുന്നത്,\” കോടിയേരി പറഞ്ഞു.
ഇടതുപക്ഷത്തിനു ഇത്തവണ മൂന്നക്ക നമ്ബര്‍ സീറ്റ് വേണമെന്ന് കോടിയേരി പറഞ്ഞു. \”കാലുമാറ്റം വഴിയും കൂറുമാറ്റം വഴിയും മറ്റ് സംസ്ഥാനങ്ങളില്‍ കടന്നു വരുന്നത് പോലെ ബിജെപി കടന്നു വരാതിരിക്കാന്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കണം. ഇടതുപക്ഷത്തിന് 95 സീറ്റുള്ളതിനാലാണ് ഈ സര്‍ക്കാര്‍ തകരാതിരുന്നത്. ഈ തിരഞ്ഞെടുപ്പില്‍ 95 പോര. ഇടതുപക്ഷത്തിന് മൂന്നക്ക സംഖ്യയിലേക്ക് എത്തിക്കണം. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും ജയസാധ്യതയുണ്ട്,\” കോടിയേരി പറഞ്ഞു. നേമത്ത് ബിജെപി ജയിക്കാതിരിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് കോടിയേരി സൂചന നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News