ചടയമംഗലത്ത് ചിഞ്ചുറാണി, നാട്ടികയിൽ മുകുന്ദൻ; സിപിഐ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക

സംസാഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെക്കൂടി സിപിഐ പ്രഖ്യാപിച്ചു. ചടയമംഗലം, നാട്ടിക, ഹരിപ്പാട്, പറവൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആകെ 25 സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്. ഇതില്‍ 21 സീറ്റിലെ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണിയാണ് ചടയമംഗലത്ത് ജനവിധി തേടുക. നാട്ടികയില്‍ സി സി മുകുന്ദന്‍ മത്സരിക്കും. ഹരിപ്പാട് സീറ്റില്‍ ആര്‍ സജിലാലും പറവൂരില്‍ എം ടി നിക്സണും മത്സരിക്കും.

ആദ്യം പ്രഖ്യാപിച്ച 21 സ്ഥാനാര്‍ത്ഥികളില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥി മാത്രമാണുണ്ടായിരുന്നത്. പുതുതായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജെ ചിഞ്ചുറാണി കൂടി ഉള്‍പ്പെട്ടതോടെ സിപിഐ ടിക്കറ്റില്‍ ഇത്തവണ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം രണ്ടായി. വൈക്കം മണ്ഡലത്തില്‍ മത്സരിക്കുന്ന സി ആശ ആണ് ആദ്യ പട്ടികയിലെ വനിതാ സ്ഥാനാര്‍ത്ഥി.ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക

നെടുമങ്ങാട്- ജി.ആര്‍.അനില്‍

പുനലൂര്‍- പി.എസ്.സുപാല്‍

ചാത്തന്നൂര്‍- ജി.എസ്.ജയലാല്‍

വൈക്കം- സി.കെ.ആശ

പട്ടാമ്ബി- മുഹമ്മദ് മുഹ്‌സിന്‍

അടൂര്‍-ചിറ്റയം ഗോപകുമാര്‍

നാദാപുരം-ഇ.കെ.വിജയന്‍

കരുനാഗപ്പള്ളി- ആര്‍.രാമചന്ദ്രന്‍

ചിറയിന്‍കീഴ്- വി.ശശി

ഒല്ലൂര്‍-കെ.രാജന്‍

കൊടുങ്ങല്ലൂര്‍- വി.ആര്‍.സുനില്‍കുമാര്‍

ചേര്‍ത്തല-പി.പ്രസാദ്

മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം

കയ്‌പമംഗലം- ടി.ടി.ടൈസണ്‍

മഞ്ചേരി- ഡിബോണ നാസര്‍

മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം

പീരുമേട്- വാഴൂര്‍ സോമന്‍

തൃശൂര്‍-പി.ബാലചന്ദ്രന്‍

മണ്ണാര്‍ക്കാട്- സുരേഷ് രാജ്

തിരൂരങ്ങാടി- അജിത് കോളാടി

ഏറനാട്-കെ.ടി.അബ്‌ദുള്‍ റഹ്മാന്‍

കാഞ്ഞങ്ങാട്-ഇ.ചന്ദ്രശേഖരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News