
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും തമ്മിലടിയില്‍ കുടുങ്ങി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ പോലും കഴിയാതെ കോണ്‍ഗ്രസ്.
എലത്തൂർ മണ്ഡലം മാണി സി കാപ്പന് നൽകിയതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം. എലത്തൂർ വിൽക്കരുതെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫീസിന് മുന്നിൽ പ്രവര്‍ത്തകര്‍ പോസ്റ്റുകൾ പതിച്ചു.
മണ്ഡലത്തിൽ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഭാരവാഹികൾ. എലത്തൂരിൽ എൻ.സി.കെയുടെ സുൾഫിക്കർ മയൂരിയാണ് യു.ഡി.എഫ് സ്ഥാനാർഥി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here