ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പിന്നാലെ ഉള്ളില്‍ കലാപക്കൊടി. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിപട്ടിക ഗ്രൂപ്പ് പുനരുജ്ജീവനം ലക്ഷ്യമാക്കിയെന്ന് കേരള കോണ്‍ഗ്രസ് എം വിട്ടു വന്ന നേതാക്കളുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും നേതാക്കളുടെ ആലോചന.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പിന്നാലെ ജോസഫ് വിഭാഗത്തിനുള്ളില്‍ സൃഷ്ടിക്കുന്നത് പുതിയ സാഹചര്യം. മാണി വിഭാഗത്തില്‍ നിന്നെത്തിയ മുന്‍നിര നേതാക്കള്‍ പട്ടികയില്‍ നിന്ന് പൂര്‍ണമായി തഴയപ്പെട്ട സംഭവത്തിലും ചര്‍ച്ചകള്‍ സജീവമാണ്.
തിരുവല്ലയില്‍ മാണി വിഭാഗത്തെ പ്രതിനിധീകരിച്ച് മുന്‍പ് തെരഞ്ഞെുപ്പിനെ നേരിട്ടവരായിരുന്നു വിക്ടര്‍ ടി തോമസും ജോസഫ് എം പുതുശ്ശേരിയും.
പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് ജോസഫ് പക്ഷത്തേക്ക് പിന്നീട് ഇരുവരും കൂടുമാറിയെങ്കിലും അവസാന നിമിഷം ഇരുവരും തഴയപ്പെട്ടതിന് പിന്നില്‍ ജോസഫ് ഗ്രൂപ്പിന്റെ നീക്കങ്ങള്‍ തന്നെയെന്നാണ് വിലയിരുത്തല്‍. മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ തിരുവല്ല സീറ്റു ലഭിക്കാന്‍ കാരണം ഇരുനേതാക്കളുടെയും സാന്നിധ്യം കൊണ്ടാണെന്നാണ് ഇരുപക്ഷത്തിന്റെയും അവകാശവാദം.
അതേസമയം പിജെ ജോസഫിനൊപ്പം ആദ്യം മുതല്‍ നിലയുറപ്പിച്ച വ്യക്തിയാണ് തിരുവല്ല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കുഞ്ഞുകോശി പോള്‍. തിരുവല്ലയില്‍ പാര്‍ട്ടി മത്സരിക്കാനുള്ള സാധ്യത തുറന്നപ്പോള്‍ തന്നെ പ്രചാരണ രംഗത്ത് സജീവമാകാന്‍ നിര്‍ദ്ദേശം ലഭിച്ചെന്നാണ് കുഞ്ഞു കോശി പോള്‍ പറയുന്നത്.
അതേസമയം മണ്ഡലത്തിലെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു പിജെ കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിര്‍ദേശങ്ങളൊന്നു തന്നെ ഒടുവില്‍ ഫലം കാണാതെ പോയി.
Get real time update about this post categories directly on your device, subscribe now.