ഇരിക്കൂരില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ കണ്ണൂരും പേരാവൂരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കും; സമ്മര്‍ദ തന്ത്രത്തിലൂടെ സീറ്റ് ഉറപ്പിക്കാന്‍ എ ഗ്രൂപ്പ്

ഇരിക്കൂർ സീറ്റ് ലഭിച്ചില്ലെങ്കിൽ പേരാവൂരിലും കണ്ണൂരിലും കോൺഗ്രസ് സ്ഥാനാർത്ഥിയെ തോല്‍പ്പിക്കുമെന്ന് എ ഗ്രൂപ്പിന്റെ ഭീഷണി. സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മറ്റി ഓഫീസിന് മുന്നിൽ എ ഗ്രൂപ്പ് പ്രവർത്തകർ രാപ്പകൽ പ്രതിഷേധം ആരംഭിച്ചു.

ഇരിക്കൂറിൽ കെ സി വേണുഗോപാലിന്റെ അടുപ്പക്കാരനായ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ വൻ പ്രതിഷേധമാണ് എ ഗ്രൂപ്പ് ഉയർത്തുന്നത്.

ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മറ്റി ഓഫീസിന് മുന്നിൽ രാപ്പകൽ സമരത്തിലാണ് എ ഗ്രൂപ്പ് പ്രവർത്തകർ. ഇരിക്കൂർ എ ഗ്രൂപ്പിന് കിട്ടിയില്ലെങ്കിൽ പേരാവൂരിലും കണ്ണൂരിലും ഐ ഗ്രൂപ്പ് സ്ഥാനാർഥികളെ തോല്പിക്കുമെന്നാണ് ഭീഷണി.

പേരാവൂർ മണ്ഡലത്തിൽ എ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നു.ഇരിക്കൂർ കിട്ടിയില്ലെങ്കിൽ പേരാവൂരിൽ അഡ്വ.സണ്ണി ജോസഫിന്റെ പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കാനാണ് ഇരിട്ടിയിൽ ചേർന്ന യോഗം തീരുമാനിച്ചത്.

സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം സമ്മർദ തന്ത്രത്തിലൂടെ മറികടക്കാനുള്ള പരിശ്രമമാണ് എ ഗ്രൂപ്പ് നടത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News