കെപിസിസി ജനറല്‍ സെക്രട്ടറി ബിജെപിയിലേക്ക് എന്ന് സൂചന; ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസാണെന്നാണ് ശരത് ചന്ദ്ര പ്രസാദ്

കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ് ബിജെപിയിലേക്ക് എന്ന് സൂചന. ശരത് ചന്ദ്ര പ്രസാദിന് ഓഫറുമായി ബിജെപി. തിരുവനന്തപുരത്തെ പ്രധാനപ്പെട്ട സീറ്റുകളില്‍ ഒന്ന് നല്‍കാമെന്ന് വാഗ്ദാനം. വർക്കല, വാമനപുരം, തിരുവനന്തപുരം ഏതേലും ഒരു സീറ്റ് നൽക്കാമെന്നാണ് അറിയിച്ചത്.

എന്നാല്‍ താന്‍ ബിജെപിയിലേക്ക് എന്ന് പോകുമെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസാണെന്നാണ് ശരത് ചന്ദ്ര പ്രസാദ് പ്രതികരിച്ചത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശരത്ചന്ദ്ര പ്രസാദിന്‍റെ പേര് എങ്ങനെ വന്നു എന്നതിനെ പറ്റി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

അതേസമയം കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനേ മത്സരിപ്പിച്ചാൽ രാജി വെക്കുമെന്ന് കെ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചു. സ്ഥാനാർഥിക പട്ടിക ഇന്ന് ഉണ്ടാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരം സ്ഥാനാർഥിയായാണ് സുരേന്ദ്രൻ പരിഗണനയിൽ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News