സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവയ്പ്പായി; കെപിസിസി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരന്‍

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് വീതംവയ്പ്പില്‍ അതൃപ്തിയുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയ സാധ്യതയല്ല നേതാക്കള്‍ കണക്കിലെടുത്തതെന്നും ഗ്രൂപ്പ് പരിഗണനകള്‍ മാത്രമെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് കെ സുധാകരന്‍.

കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവും കെപിസിസി വര്‍ക്കിങ് പ്രസിഡണ്ടുമായ തന്നോടുപോലും ആലോചിക്കാതെയാണ് കണ്ണൂരിലെ പോലും സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനം മോശമായാല്‍ അതിന്‍റെ ഉത്തരവാദികള്‍ കെപിസിസി നേതൃത്വമായിരിക്കുമെന്നും നേതാക്കള്‍ ഗ്രൂപ്പുകള്‍ക്ക് വേണ്ടി വാശിപിടിച്ചതാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുല്ലപ്പള്ളിയെ നീക്കി കെപിസിസി അധ്യക്ഷ സ്ഥാനത്തെത്താന്‍ കെ സുധാകരന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

നേതാക്കളുടെ ഗ്രൂപ്പ് കളിയില്‍ താനും അനുയായികളും എന്ത് തീരുമാനമെടുക്കുെമെന്ന് കാത്തിരുന്ന് കാണാമെന്നും കെ സുധാകരന്‍ പറഞ്ഞു.

നേരത്തെ ബിജെപിയെ ഉള്‍പ്പെടെ പുക‍ഴിത്തി രംഗത്തെത്തിയ വ്യക്തിയാണ് കെ സുധാകരന്‍ എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News