സ്ഥാനാർത്ഥിയാക്കാത്തതിനെ കുറിച്ച് ആരും ചോദിച്ചില്ല; ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസാണെന്നാണ് ശരത് ചന്ദ്ര പ്രസാദ്

തെരഞ്ഞെടുപ്പുകളിൽ തന്നെ സ്ഥാനാർത്ഥിയാക്കാത്തതിനെ കുറിച്ച് ആരും ചോദിച്ചില്ലെന്ന് ശരത്ചന്ദ്ര പ്രസാദ്. താന്‍ ബിജെപിയിലേക്കെന്ന വാര്‍ത്ത പ്രചരിക്കുന്നതിനെപ്പറ്റി വികാരാധീനനായി പ്രതികരിക്കുകയായിരുന്നു ശരത്ചന്ദ്ര പ്രസാദ്.

തനിക്കെതിരെയുള്ള പ്രചരണം ഗൂഢാലോചനയുടെ ഭാഗമാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ശരത് ചന്ദ്ര പ്രസാദ് ആരോപിച്ചു. തനിക്കെതിരെ ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചവര്‍ ആരായിരുന്നാലും വെറുതെ വിടില്ലെന്നും ശരത് ചന്ദ്ര പ്രസാദ് വെല്ലുവിളിച്ചു.

തനിക്ക് ഡിസിസി പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തതല്ലാതെ നൽകാറില്ല. താൻ വിചാരിച്ചാൽ 2000 പേരെ വച്ച് തിരുവനന്തപുരത്ത് ജാഥ നടത്താനാകുമെന്നുംം ശരത് ചന്ദ്രപ്രസാദ് പറഞ്ഞു. ഒന്ന് ഫോൺ ചെയ്താൽ അതിന് രണ്ട് മണിക്കൂർ മതി. എന്നാൽ താൻ അതിനൊന്നും നിൽക്കാറില്ലെന്നും ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു.

താന്‍ ബിജെപിയിലേക്ക് എന്ന് പോകുമെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസാണെന്നാണ് ശരത് ചന്ദ്ര പ്രസാദ് ആരോപിച്ചു. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശരത്ചന്ദ്ര പ്രസാദിന്‍റെ പേര് എങ്ങനെ വന്നു എന്നതിനെ പറ്റി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News