തമി‍ഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം മത്സരിക്കുന്ന ആറ്‌ നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റിക്കുശേഷം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്‌.

പൊളിറ്റ്‌ ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി സമ്പത്ത്‌, ടി കെ രംഗരാജൻ, എ സൗന്ദരരാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഡിഎംകെ സഖ്യത്തിലാണ്‌ സിപിഐ എം മത്സരിക്കുന്നത്‌.

●കീഴ്‌ വേളൂർ (സംവരണം) -മുൻ എംഎൽഎകൂടിയായ നാഗൈമാലി
●തിരുപ്പറങ്കുണ്ഡ്രം- എസ്‌ കെ പൊന്നുത്തായ്‌
●കോവിൽപട്ടി-കെ ശ്രീനിവാസൻ
●ഗന്ധർവകോട്ടൈ (സംവരണം)- എം ചിന്നദുരൈ
●ആരുർ (സംവരണം)- എ കുമാർ
●ദിണ്ഡുക്കൽ- എൻ പാണ്ഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News