
എൽഡിഎഫിനെ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷത പഠിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ മത വർഗീയതക്കും ആർഎസ്എസിന്‍റെ നീക്കങ്ങൾക്കുമെതിരെ പ്രതിരോധം തീർക്കുന്നതാരാണെന്ന് എല്ലാവർക്കുമറിയാം. അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ആ തിരിച്ചറിവുണ്ടായത്.
കേരളത്തിലെ കോൺഗ്രസ് ബിജെപിയായി മാറാത്തത് ഇവിടെ ഇടതുപക്ഷം ഉള്ളതുകൊണ്ടാണ്. കേരളത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം ജമാ അത്തെ ഇസ്ലാമിക്കു വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എടക്കാട് ബഹുജന കൂട്ടായ്‌മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുണ പ്രചരിപ്പിക്കാനുള്ള കേന്ദ്രമായി ജമാ അത്തെ ഇസ്ലാമി മാറിയിട്ടുണ്ട്. മത രാഷ്ട്ര സിദ്ധാന്തവുമായി പ്രവർത്തിക്കുന്ന ആർഎസ്എസിന്‍റെ മറുപതിപ്പാണെന്നതിനാൽ ജമാ അത്തെ ഇസ്ലാമിയെ മുസ്ലിം വിഭാഗത്തിലെ സംഘടനകൾ പോലും അകറ്റി നിർത്തിയിട്ടുണ്ട്. ഇല്ലാത്ത മേൻമ യുഡിഎഫിന് ഉണ്ടാക്കി കൊടുക്കാനാകുമോ എന്നാണ് ഇവർ നോക്കുന്നതെന്നും പിണറായി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here