‍വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കെപി അനില്‍കുമാറിനെതിരെ നേതാക്കള്‍ രംഗത്ത്

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ അടി തീരുന്നില്ല. വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി.

മണ്ഡലത്തെ നേതാക്കള്‍ വ‍ഴിയമ്പലമാക്കിയെന്ന് വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു. കെപി അനില്‍കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് വിമത നേതക്കള്‍ യോഗം ചേര്‍ന്നു.

സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിന്നല്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മണ്ഡലത്തിലെ ഡിസിസി അംഗങ്ങളും ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് അംഗങ്ങളും മഹിളാ കോണ്‍ഗ്രസ് നേതാക്കളും രാജിവയ്ക്കുമെന്ന് നേതാക്കളും പ്രവര്‍ത്തകരും പത്രസമ്മേളനത്തില്‍ പ്രതികരിച്ചു.

മത്സരിക്കാന്‍ യോഗ്യതയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ തന്നെ ഉണ്ട് അവരെ മാറ്റി നിര്‍ത്തി കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ പരിഗണിച്ചതിലാണ് പ്രദേശിക നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News