എലത്തൂര്‍ മണ്ഡലം മാണി സി കാപ്പന്‍ വിഭാഗത്തിനു കൊടുക്കാനുള്ള തീരുമാനത്തിനെതിരെ എംകെ രാഘവന്‍ എം.പി

എലത്തൂർ മണ്ഡലം മാണി സി കാപ്പൻ വിഭാഗത്തിനു കൊടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ എം.കെ രാഘവന്‍ എം.പി

മാണി സി കാപ്പൻ്റെ പാർട്ടിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള ( NCK ) പാര്‍ട്ടിക്ക് എലത്തൂര്‍ മണ്ഡലം നല്‍കിയതിനെതിരെയാണ് എം.കെ രാഘവന്‍ എം.പി രംഗത്തെത്തിയത്.

എലത്തൂര്‍ കോണ്‍ഗ്രസിന് തിരിച്ചു നൽകണമെന്ന് അദ്ദേഹം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ കോൺഗ്രസിൻ്റെ ശക്തി ക്ഷയിപ്പിക്കുന്ന നടപടികളാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും എം.പി പറഞ്ഞു.

മാണി സി കാപ്പൻ വിഭാഗം മണ്ഡലത്തില്‍ പിന്തുണയോ, പ്രവര്‍ത്തകരോ ഇല്ലാത്ത കക്ഷിയെന്നും എം പി പറഞ്ഞു.
NCK ക്ക് സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നും എം.പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News