
കളമശേരിയില്‍ മത്സരിക്കാന്‍ തയാറാണെന്ന് ലീഗ് നേതാവ് അഹമ്മദ് കബീര്‍.കളമശേരിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ശക്തമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.പാര്‍ട്ടി തന്നെ മത്സരിപ്പിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കളമശേരിയിലെ സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്ലീംലീഗ് ജില്ലാ നേതൃത്വംതന്നെ രംഗത്ത് എത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ മകനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ മജീദ് ഇന്നലെ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് അഹമ്മദ് കബീറിന്റെ പ്രതികരണം
മങ്കടയില്‍ സ്ഥാനാര്‍ത്ഥിയായിരിക്കും എന്ന നിലയിലാണ് കുറേ മാസങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടി പര്യടനത്തിലും വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ പരിപാടികളിലും പങ്കെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടി ഒഴിവാക്കി. ഈ സാഹചര്യത്തില്‍ പൊതുജനാഭിപ്രായം കണക്കിലെടുത്ത് കളമശേരിയില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here