സോണി സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കണമെന്ന് എ ഗ്രൂപ്പ്; ഇരിക്കൂറിൽ നേതാക്കളുടെ രാജി ഭീഷണി

ഇരിക്കൂറിൽ എ ഗ്രൂപ്പ് നേതാക്കളുടെ രാജി ഭീഷണി. സോണി സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ കൂട്ട രാജിയെന്ന് ഭീഷണി മു‍ഴക്കി എ ഗ്രൂപ്പ് നേതാക്കള്‍.

ബൂത്ത് പ്രസിഡന്റുമാർ മുതലുള്ളവർ പദവികൾ രാജി വയ്ക്കുമെന്നാണ് മുന്നറിയിപ്പ്. സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ പരസ്യ പ്രതിഷേധം നടന്നിരുന്നു.

എ ഗ്രൂപ്പ് നേതാക്കൾ ക‍ഴിഞ്ഞ ദിവസം ശ്രീകണ്ഠാപുരത്ത് രഹസ്യ യോഗം ചേർന്നിരുന്നു. സജീവ് ജോസഫിനെ കെട്ടിയിറക്കുന്നു എന്നാണ് ആക്ഷേപം. കെസി വേണുഗോപാലാണ് നീക്കത്തിന് പിന്നിലെന്നും എ ഗ്രൂപ്പ് പറയുന്നു.

സജീവ് ജോസഫിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ എ ഗ്രൂപ്പ് സോണിയാ ഗാന്ധിക്ക് ഫാക്സ് അയക്കുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയ ആളാണ് സജീവ് എന്ന് പ്രമേയത്തിൽ പറയുന്നു.

അതേസമയം ഇരിക്കൂറിൽ ശക്തി പ്രകടനത്തിന് ഒരുങ്ങുകയാണ് സജീവ് ജോസഫ് അനുകൂലികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News