നാട്ടികയിലെ സ്ഥാനാര്‍ഥിക്ക് എതിരായ ചരമവാര്‍ത്ത : തൃശൂര്‍ നേതൃത്വം നിയമനടപടികളിലേക്ക് കടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

നാട്ടികയിലെ സ്ഥാനാര്‍ഥിക്ക് എതിരായ ചരമവാര്‍ത്ത : തൃശൂര്‍ നേതൃത്വം നിയമനടപടികളിലേക്ക് കടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സദാചാര ബോധത്തിന് ചേര്‍ന്ന നടപടിയല്ല ജന്മഭൂമി ചെയ്തതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു

മറ്റ് പ്രതിഷേധങ്ങളില്‍ കാര്യമില്ല ,ചടയമംഗലത്ത് ചിഞ്ചുറാണി തന്നെയാണ് സ്ഥാനാര്‍ഥിയാകുമെന്നും,പ്രതിഷേധങ്ങളെ അതിജീവിച്ചാണ് പാര്‍ട്ടി ഇതുവരെ മുന്നോട്ട് പോയതെന്നും കാനം പറഞ്ഞു.അതൊടൊപ്പംതിരൂരങ്ങാടിയില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ട് എന്നും കാനം കൂട്ടി ചേര്‍ത്തു.ഒപ്പം നാളെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും കാനം കുമളിയില്‍ പറഞ്ഞു

സിപിഐ സ്ഥാനാർത്ഥി മരിച്ചതായി ബിജെപി മുഖപത്രത്തിൽ തെറ്റായ വാർത്ത. ജന്മഭൂമിയുടെ ചരമ കോളത്തിലാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്. തൃശൂർ ജില്ലയിലെ നാട്ടിക മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി സിസി മുകുന്ദൻറെ ഫോട്ടോ സഹിതമാണ് ചരമ കോളത്തിൽ വാർത്ത നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel