ഉമ്മൻ ചാണ്ടി സർക്കാർ പരസ്യത്തിന് ചെലവഴിച്ചത് 158 കോടി

യു ഡി എഫ് സർക്കാർ ഭരണകാലത്ത് പരസ്യത്തിനായി ചെലവഴിച്ചത് 158 കോടി രൂപ. നിയമസഭാ രേഖകളാണ് യു ഡി എഫ് സർക്കാരിന്റെ ഭീമമായ പരസ്യ ചെലവ് വ്യക്തമാക്കുന്നത്. അഞ്ച് വർഷം 158 കോടി രൂപ.

ഇതിൽ കുടിശിക ആയ 41 കോടി ഇപ്പോഴത്തെ സർക്കാരാണ് നൽകിയത്. അതേസമയം ആദ്യത്തെ നാല് വർഷം എൽ ഡി എഫ് സർക്കാർ ചെലവഴിച്ചത് 85 കോടി രൂപയാണ്. ഇതും നിയമസഭാ രേഖകളിൽ നിന്നും വ്യക്തമാണ്.

ഇനി താരതമ്യത്തിനായി ആദ്യ നാല് വർഷം, അതായത് 2011-12 മുതൽ 2014-15 വരെ, പരസ്യത്തിനായി യുഡിഎഫ് സർക്കാർ ചെലവഴിച്ച തുകയെടുക്കാം. 116 കോടി രൂപ. അതായത്, പരസ്യനിരക്കൊക്കെ വർദ്ധിച്ച 2016-20 കാലയളവിനെക്കാൾ 31 കോടി രൂപ അധികം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News