ദേശീയപാതയില്‍ വാഹനങ്ങളുടെ വേഗത നിശ്ചയിച്ച്‌​ ബോര്‍ഡ് സ്ഥാപിച്ചു; സ്​പീഡ്​ കൂടിയാല്‍ പിടിവീഴും

വാളയാര്‍-വടക്കഞ്ചേരി ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന പരമാവധി ​ വേഗത നിശ്ചയിച്ചുള്ള ബോര്‍ഡ് സ്ഥാപിച്ചു. വാളയാര്‍ വടക്കഞ്ചേരി നാലുവരി ദേശീയപാതയില്‍ വാഹനങ്ങള്‍ അമിതവേഗതയില്‍ സഞ്ചരിക്കുന്നതോടെയാണ് മോട്ടോര്‍ വഹന വകുപ്പും പൊലീസും പരിശോധന കര്‍ശനമാക്കിയത്. പിടിയിലായ പലരും ദേശീയപാതയില്‍ സഞ്ചരിക്കാവുന്ന പരമാവധി വേഗത ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഓരോ വാഹനത്തിനും സഞ്ചരിക്കാവുന്ന പരമാവധി വേഗത ബോര്‍ഡുകള്‍ വാളയാര്‍ മുതല്‍ വടക്കുഞ്ചേരി വരെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്.

ദേശീയപാത 544ല്‍ വാളയാര്‍ മുതല്‍ വടക്കുഞ്ചേരി വരെ 54 കിലോമിറ്റര്‍ 37 അത്യാധുനിക നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചത്.

അമിതവേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിെന്‍റ എന്‍ഫോഴ്സമെന്‍റ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. കാമറക്ക് സമീപം എത്തുമ്ബോള്‍ വേഗത കുറച്ച്‌, അതിനുശേഷം അമിത വേഗത്തിലോടുന്ന വാഹനങ്ങളും പിടിക്കപ്പെടും. സിസ്​റ്റം ഓട്ടോമാറ്റിക്കായി വേഗത കണക്കാക്കി കണ്‍ട്രോള്‍ റൂമിന് കൈമാറുന്നതോടെ ഇത്തരക്കാര്‍ക്ക് പിടിവീഴുക.

1500 രൂപ വീതം എത്ര കാമറ‍കളില്‍ അമിത വേഗത കാണിക്കുന്നുവോ അത്രയും പിഴ അടയക്കണം. അന്തര്‍സംസ്ഥാന ദേശീയപാതകളില്‍ പ്രധാനപ്പെട്ടതും ഏറ്റവും കുടുതല്‍ വാഹനസഞ്ചാരമുള്ളതാണ് വാളയാര്‍^വടക്കഞ്ചേരി ദേശീയപാത. ഓരോ വാഹനത്തിനും ഒരു മണിക്കൂറില്‍ പരമാവധി സഞ്ചരിക്കാവുന്ന വേഗത.

ഓട്ടോറിക്ഷ -50

ട്രക്ക്, ലോറി -65

ബസ്, വാന്‍, ഇരുചക്രവാഹനം -70

കാര്‍ -90

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News