ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ആദ്യ പട്ടികയില്‍ ക‍ഴക്കൂട്ടമില്ല; പ്രമുഖരുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രന്‍റെ പേരില്ല

ബിജെപി കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി 115 സീറ്റുകളില്‍ മത്സരിക്കും. എന്നാല്‍ 12 സീറ്റുക‍ളിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. അതേസമയം ആദ്യഘട്ട പട്ടികയില്‍ ശോഭാ സുരേന്ദ്രന്‍റെ പേരില്ല. ക‍ഴക്കൂട്ടം അടക്കം ബിജെപി ശക്തി കേന്ദ്രങ്ങള്‍ എന്ന് അവകാശപ്പെടുന്ന മൂന്ന് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പന്തളം പ്രതാപൻ അടൂർ, ശോഭ, ടിപി സെൻകുമാർ എന്നിവർക്ക് സീറ്റില്ല.
വട്ടിയൂർക്കാവ് വിവി രാജേഷിനെയും, ചെങ്ങന്നൂരിൽ ഗോപകുമാറിനെയും ഒഴിവാക്കി.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനകള്‍ നല്‍കിയ ഇ ശ്രീധരന്‍ പാലക്കാട് മത്സരിക്കും. മഞ്ചേശ്വരത്തും കോന്നിയിലും കെ സുരേന്ദ്രന്‍ മത്സരിക്കും. കുമ്മനം രാജശേഖരന്‍ നേമത്ത് മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് സി കെ പത്മനാഭന്‍ മത്സരിക്കും.

നടനും എംപിയും സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കും. നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്ത് മത്സരിക്കും. ജേക്കബ് തോമസ് ഇരിഞ്ഞാലക്കുടയിലും അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കും.മാനന്തവാടിയില്‍ മണിക്കുട്ടനും കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസും തിരൂരില്‍ അബ്ദുള്‍ സലാമും മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News