ആവേശം അലയടിച്ച്‌ കൺവൻഷനുകൾ

അഞ്ച്‌ വർഷത്തെ ഭരണമികവിന്‌ തുടർച്ച പകരാനുള്ള എൽഡിഎഫ്‌ സർക്കാരിന്റെ പ്രചാരണത്തിന്‌ കരുത്ത്‌ പകർന്ന്‌ എൽഡിഎഫ്‌ മണ്ഡലം കൺവെൻഷനുകൾ. പിന്തുണയേകി ആയിരങ്ങൾ അണിനിരന്നപ്പോൾ നാട്‌ കണ്ടത്‌ സർക്കാരിലുള്ള വിശ്വാസം. കോവളം, കഴക്കൂട്ടം, ആറ്റിങ്ങൽ, വാമനപുരം, മണ്ഡലങ്ങളിലാണ്‌ കൺവെൻഷൻ ശനിയാഴ്‌ച നടന്നത്‌.

നഗരൂർ

എൽഡിഎഫ്‌ ആറ്റിങ്ങൽ നിയോജക മണ്ഡലം കൺവൻഷൻ നഗരൂർ ക്രിസ്‌റ്റൽ കൺവൻഷൻ സെന്റർ അങ്കണത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ബി സത്യൻ എംഎൽഎ അധ്യക്ഷനായി. സ്ഥാനാർഥി ഒ എസ്‌ അംബിക, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സിപിഐ ദേശീയ കൗൺസിൽ അംഗം അഡ്വ. എൻ രാജൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ബി പി മുരളി, ആർ രാമു, ജില്ലാ കമ്മിറ്റി അംഗങ്ങളായ മടവൂർ അനിൽ, ജി സുഗുണൻ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷൈലജ ബീഗം, ജനതാദൾ എസ്‌ ജില്ലാ സെക്രട്ടറി ഒല്ലൂർ രാജീവ്‌, എൽജെഡി മണ്ഡലം പ്രസിഡന്റ്‌ വക്കം പ്രകാശ്‌, കോൺഗ്രസ്‌ എസ്‌ സംസ്ഥാന കമ്മിറ്റി അംഗം കിളിമാനൂർ പ്രസന്നൻ, എൻസിപി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ രാധാകൃഷ്‌ണ കുറുപ്പ്‌, കേരള കോൺഗ്രസ്‌ എം മണ്ഡലം പ്രസിഡന്റ്‌ എ എം സാലി, കോരാണി സനൽ (കേരള കോൺഗ്രസ്‌ സ്‌കറിയ വിഭാഗം), ആന്റണി (ജനാധിപത്യ കേരള കോൺഗ്രസ്‌), നഗരൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സ്‌മിത, അഡ്വ. എസ്‌ സുന്ദരേശൻ എന്നിവർ സംസാരിച്ചു. അഡ്വ. എസ്‌ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.

1001 അംഗ തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയും 501 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും രൂപീകരിച്ചു. ചെയർമാൻ സി എസ് ജയചന്ദ്രനും, കൺവീനർ അഡ്വ. എസ്‌ ജയചന്ദ്രനുമാണ്‌. രാധാകൃഷ്‌ണകുറുപ്പ്‌, കിളിമാനൂർ പ്രസന്നൻ, ബി ഹീരലാൽ, കോരാണി സനിൽ, ആന്റണി, എസ്‌ എം ബഷീർ മണനാക്ക്‌, (വൈസ്‌ ചെയർമാന്മാർ), എ എം റാഫി, വല്ലൂർ രാജീവ്‌, എ എം സാലി, ഡി സ്‌മിത, സ്‌മിത സുന്ദരേശൻ, കെ രാജേന്ദ്രൻ, എ നഹാസ്‌ (ജോയിന്റ്‌ കൺവീനർ)

കോവളം

എൽഡിഎഫ് കോവളം മണ്ഡലം കൺവൻഷൻ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. സിപിഐ എം മണ്ഡലം സെക്രട്ടറി പി എസ് ഹരികുമാർ അധ്യക്ഷനായി. സ്ഥാനാർഥി ഡോ. എ നീലലോഹിതദാസൻ നാടാർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ജയൻ ബാബു, സിപിഐ ജില്ലാ ആക്ടിങ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, ജമീലാ പ്രകാശം, ജനതാദൾ ജില്ലാ പ്രസിഡന്റ് എസ് ഫിറോസ് ലാൽ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പുല്ലുവിള സ്റ്റാൻലി, പി രാജേന്ദ്രകുമാർ, എൽജെഡി ജില്ലാ പ്രസിഡന്റ് എൻ എം നായർ, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി ടി എസ് രഘുനാഥ്, എൻസിപി ജില്ലാ സെക്രട്ടറി വി ആർ സ്വാമിനാഥൻ, ഐഎൻഎൽ ജില്ലാ സെക്രട്ടറി ബദർ ബാലരാമപുരം, ആർഎസ്‌ പി ജില്ലാ സെക്രട്ടറി സജയൻ, തകിടി കൃഷ്ണൻ നായർ, ജെഡിഎസ് സംസ്ഥാന സെക്രട്ടറി കൊല്ലങ്കോട് രവീന്ദ്രൻ നായർ, എൽജെഡി നേതാവ് റൂഫസ് ഡാനിയേൽ, സിപിഐ എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, സിപിഐ ജില്ലാ കമ്മിറ്റി അംഗം എം എച്ച് സലീം തുടങ്ങിയവർ പങ്കെടുത്തു. സിപിഐ മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പുല്ലുവിള സ്റ്റാൻലി ചെയർമാനും തെന്നൂർക്കോണം ബാബു കൺവീനറുമായ തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

കഴക്കൂട്ടം

എൽഡിഎഫ് കഴക്കൂട്ടം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ രാഗം ഓഡിറ്റോറിയത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിചന്തവിള മധു അധ്യക്ഷനായി. സ്ഥാനാർഥി കടകംപള്ളി സുരേന്ദൻ, മേയർ ആര്യരാജേന്ദ്രൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി അജയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ജയപ്രകാശ്, വി എസ് പദ്മകുമാർ, സിപിഐ എം മണ്ഡലം സെക്രട്ടറി സി ലെനിൻ, സിപിഐ സംസ്ഥാന കമ്മിറ്റിയംഗം വി പി ഉണ്ണികൃഷ്ണൻ, വേണുഗോപാലൻ നായർ(സിപിഐ) ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺ. എസ്) ചാല സുരേന്ദ്രൻ (എൽജെഡി) ശാസ്തവട്ടം ഷാജി(ജനതാദൾ) കെ ഷാജി (എൻസിപി) വിജയകുമാർ (കേര. കോൺഗ്രസ് – എം) സനൽകുമാർ (ഐഎൻഎൽ) തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത പിന്നണി ഗായിക രാജലക്ഷ്മി കടകംപള്ളിക്ക്‌ ആശംസയർപ്പിച്ച്‌ ഗാനമാലപിച്ചു. അപർണ, ശിവകാമി, ലിജു എന്നിവരും പാട്ടുപാടി. എൽഡിഎഫ് മണ്ഡലം കൺവീനർ ശ്രീകാര്യം അനിൽ സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ചന്തവിള മധു (ചെയർമാൻ), സി ലെനിൻ (സെക്രട്ടറി).

വാമനപുരം

എൽഡിഎഫ് വാമനപുരം മണ്ഡലം കൺവൻഷൻ നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. പി എസ് ഷൗക്കത്ത് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ കൃഷ്ണൻനായർ, എൽഡിഎഫ് സ്ഥാനാർഥി ഡി കെ മുരളി, മാങ്കോട് രാധാകൃഷ്ണൻ, ചാരുപാറ രവി, ഇ എ സലിം, പാലോട് സന്തോഷ്, ഉഴമലയ്ക്കൽ വേണുഗോപാൽ, വാമനപുരം പ്രകാശ്, മടത്തറ സജി, നന്ദിയോട് സുഭാഷ്, എ എം റൈസ്, പി എസ് മധുസൂദനൻ, ജി എസ് ഷാബി എന്നിവർ സംസാരിച്ചു.

1001 അംഗ കമ്മിറ്റിയേയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: പി എസ് ഷൗക്കത്ത് (ചെയർമാൻ), ഇ എ സലിം (കൺവീനർ). വിദ്യാർഥിനിയായ കീർത്തി സ്വന്തം സമ്പാദ്യത്തിൽ നിന്നും സ്ഥാനാർഥിയ്‌ക്ക് കെട്ടിവെയ്‌ക്കാനുള്ള തുക കെെമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News