അപമാനഭാരത്താല്‍ പാര്‍ട്ടി വിടുന്നു ; വിങ്ങിപ്പൊട്ടി മുന്‍ ഡിസിസി പ്രസിഡന്റ പി മോഹന്‍ രാജ്

അപമാനഭാരത്താല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന് മുന്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ്. ആറന്മുള സീറ്റ് വാഗ്ദാനം നല്‍കി തന്നെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും പി മോഹന്‍ രാജ് പൊട്ടിത്തെറിച്ചു.

കോന്നി ഉപതിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്റാറും കാലുവാരി തന്നെ തോല്‍പ്പിച്ചു. കോന്നിയില്‍ തന്നെ പരാജയപ്പെടുത്തിയ ആള്‍ക്ക് കോന്നിയിലെ സീറ്റ് നല്‍കിയത് അപമാനിക്കല്‍ ആണ്. പി മോഹന്‍ രാജ് പറഞ്ഞു. അപമാനം സഹിച്ചു കോണ്‍ഗ്രസില്‍ തുടരുന്നില്ല. 52വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്നും മോഹന്‍ രാജ് വ്യക്തമാക്കി.

കോന്നി ഉപതെരെഞ്ഞെടുപ്പിൽ കെ.യു. ജനീഷ് കുമാറിനോട് മത്സരിച്ചാണ് ഒടുവിലത്തെ പരാജയം.  നിലവൽ കെ പി സി സി അംഗമെന്ന നിലയിൽ പ്രവർത്തിച്ചു വരുകയാണ് രാജി പ്രഖ്യാപനം.

അതേ സമയം മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ കൂടുമാറ്റം സംസ്ഥാന നേതൃത്വത്തെ തന്നെ ഞെട്ടിച്ചു കളഞ്ഞു. തെരഞ്ഞെടുപ്പ സമയത്തും അതിന്  പിന്നാലെയും മോഹൻരാജിൻ്റെ മാറ്റം മുന്നണിക്കുള്ളിൽ സജീവ ചർച്ചാവിഷയമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News