മലമ്പു‍ഴയില്‍ ബിജെപിയെ ജയിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്: മുഖ്യമന്ത്രി

മലമ്പു‍ഴയില്‍ ബിജെപിയെ ജയിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി. സീറ്റിനു വേണ്ടി കോൺഗ്രസ് വൃത്തികെട്ട കളികൾ കളിക്കുന്നു‍വെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലമ്പുഴയിൽ ഇത്തവണ ബിജെപിയെ ജയിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടത്തെ പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിൽ ആർക്കും അറിയാത്ത പാർട്ടിക്കാണ് മലമ്പുഴ സീറ്റ് കൊടുത്തത്. കഴിഞ്ഞ തവണ നേമത്ത് നടത്തിയത് ഇക്കുറി മലമ്പുഴയിൽ ആവർത്തിക്കാനാണ് ധാരണയെന്നും മുഖ്യന്ത്രി പറഞ്ഞു.

മലമ്പുഴയിലേത് വോട്ടുകച്ചവടമാണെന്ന് മലമ്പു‍ഴയിലെ കോൺഗ്രസ് നേതാവ് തന്നെയാണ് വെളിപ്പെടുത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണ നേമത്ത് ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണെന്നും തൊട്ടടുത്ത സീറ്റിൽ ജയിക്കാനാണ് നേമത്ത് കോൺഗ്രസ് വോട്ട് ബിജെപിക്ക് മറിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News