സീറ്റ് നിഷേധത്തില്‍ പ്രതികരണവുമായി കെ പി സി സി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് രംഗത്ത്. തന്നോട് തികഞ്ഞ അനീതിയാണ് പാര്‍ട്ടി കാണിച്ചതെന്നും റോയി കെ പൗലോസ്.
അനര്‍ഹരായ പലര്‍ക്കും സീറ്റ് നല്‍കിയെങ്കിലും തന്നെ പരിഗണിച്ചില്ല. എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു എന്ന് പാര്‍ട്ടി നേതൃത്വം പറയണമെന്നും റോയി കെ പൗലോസ് ചോദിച്ചു.
അതേസമയം, ലതികാ സുഭാഷ് രാജി വച്ചു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമാണ് രാജി വച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലതികാ സുഭാഷ് രാജിവച്ചത്. വനിതകള്‍ക്കെതിരെ പാര്‍ട്ടി കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ പ്രതികരിക്കുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്താണ് ലതികാസുഭാഷ് പ്രതിഷേധിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here