കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തപ്പോള്‍ സ്വാഭാവിക പ്രതികരണം ഉണ്ടായിയെന്നും അത് തെറ്റാണെന്ന് പറയാനാവില്ലെന്നും സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. നിശ്ചയിച്ച പ്രകടനം പാര്‍ട്ടി ഒഴിവാക്കിയത് പാര്‍ട്ടി വിരുദ്ധര്‍ നുഴഞ്ഞു കയറുന്നതിനാലെന്നും പി മോഹനന്‍ വ്യക്തമാക്കി.
പിന്നീട് ഉണ്ടായത് സംഘടിപ്പിക്കപ്പെട്ടതാണെന്നും സംഘടന അറിയാവുന്നവര്‍ സംഘടിപ്പിച്ചു എന്നാണ് മനസിലാക്കുന്നതെന്നും പി മോഹനന്‍ വ്യക്തമാക്കി. ആ പ്രകടനത്തില്‍ ചിലര്‍ നുഴഞ്ഞു കയറി. മോശപ്പെട്ട പ്രകടനത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. സാഹസികമായി ഇടപെട്ട് തടയാന്‍ ശ്രമിച്ചു. ഇതൊരു അനുഭവ പാഠമാണ്.
പാര്‍ട്ടി മത്സരിക്കണമെന്ന പൊതുവികാരം കേരള കോണ്‍ഗ്രസ് എമ്മിനെ അറിയിച്ചു. ഔചിത്യപൂര്‍വ്വമായ തീരുമാനം കേരള കോണ്‍ എം എടുത്തു.
സ്ഥാനാര്‍ത്ഥിയെ സി പി ഐ (എം) സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കും. ജോസ് കെ മാണിയുടെ പ്രഖ്യാപനത്തോടെ കുറ്റ്യാടിയില്‍ മത്സരിക്കുക സി പി ഐ (എം) സ്ഥാനാര്‍ത്ഥി ആയിരിക്കുമെന്നും പി മോഹനന്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here