മെയ് 15 കഴിഞ്ഞാല്‍ വാട്ട്സ് ആപ്പിന് എന്ത് സംഭവിക്കും ;അറിയാം

വാട്ട്സ് ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെടും അല്ലെങ്കില്‍ വാട്ട്സ് ആപ്പ് അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്യപ്പെടും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. കുറച്ചുകാലം മുന്‍പ് വാട്ട്സ് ആപ്പ് അവരുടെ പുതിയ പോളിസി നയങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനെതിരെ ഇന്ത്യയില്‍ വലിയ തരത്തിലുള്ള ശക്തമായ എതിര്‍പ്പുകള്‍ എത്തിയിരുന്നു.

ഫെബ്രുവരി 8 നു ആയിരുന്നു വാട്ട്സ് ആപ്പ് പ്രൈവസി അപ്പ്‌ഡേറ്റുകള്‍ വന്നിരുന്നത്.അപ്പ്‌ഡേറ്റുകള്‍ അംഗീകരിച്ചാല്‍ ഡാറ്റ ഷെയര്‍ ചെയ്യപ്പെടാം എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു .അതുകൊണ്ടു തന്നെ വാട്ട്സ് ആപ്പിന്റെ ഈ പുതിയ നയങ്ങള്‍ മിക്ക ഉപഭോതാക്കളും അംഗീകരിക്കുവാന്‍ തയ്യാറായില്ല എന്നതാണ് സത്യം .

ഇന്ത്യയില്‍ പല കോണുകളില്‍ നിന്നും വാട്ട്സ് ആപ്പിന്റെ പുതിയ നയങ്ങള്‍ക്ക് എതിരെ ശക്തമായ എതിര്‍പ്പുകള്‍ എത്തിയിരുന്നു .എന്നാല്‍ എതിര്‍പ്പുകള്‍ കണക്കിലെടുത്തുകൊണ്ട് തന്നെ വാട്ട്സ് ആപ്പ് പുതിയ പോളിസി നയങ്ങള്‍ നടപ്പിലാക്കുന്നതിന് കുറച്ചു സമയം തന്നിരുന്നു .മെയ് 15 വരെയാണ് ഇപ്പോള്‍ തന്നിരിക്കുന്ന സമയം .

മെയ് 15 നു ഉള്ളില്‍ തന്നെ വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ പുതിയ പോളിസികള്‍ അംഗീകരിച്ചില്ലെങ്കില്‍ അതിനു ശേഷം വാട്ട്സ് ആപ്പില്‍ ഉപഭോതാക്കള്‍ക്ക് മെസേജുകള്‍ അയക്കുവാനോ അല്ലെങ്കില്‍ മെസേജുകള്‍ റിസീവ് ചെയ്യുവാനോ സാധിക്കില്ല എന്ന തരത്തിലുള്ള വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട് .എന്നാല്‍ ഈ സമയങ്ങളില്‍ വാട്ട്സ് ആപ്പ് കോളുകള്‍ സ്വീകരിക്കുവാന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ .എന്നാല്‍ പോളിസി അംഗീകരിക്കാത്തപക്ഷം മെയ് 15 നു ശേഷം 120 ദിവസ്സം കഴിഞ്ഞാല്‍ അക്കൗണ്ടുകള്‍ തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടെക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here