
കുറ്റ്യാടി സീറ്റ് വിട്ട് നല്‍കിയ ജോസ് കെ മാണിയെ അഭിനന്ദിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇത് ഇടത് മുന്നണിയുടെ കെട്ടുറപ്പിനെ കാണിക്കുന്നു. കുറ്റ്യാടി സീറ്റില്‍ സി പി ഐ എം മല്‍സരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടും. ബിജെപി ഈ തെരഞ്ഞെടുപ്പില്‍ വട്ടപൂജ്യം ആവുമെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസിനെയും കോടിയേരി വിമര്‍ശിച്ചു. ജനങ്ങളോട് മാപ്പ് പറഞ്ഞു വേണം ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേമത്ത് മത്സരിക്കാനെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കെ മുരളീധരന്‍ എംപി സ്ഥാനത്ത് നിന്ന് രാജിവച്ചു വേണം ജനവിധി തേടാന്‍. ഒ.രാജഗോപാന് വോട്ട് ചെയ്യുന്നത് നേമത്ത് ആണെങ്കില്‍ ഇത്തവണ വോട്ട് ശിവന്‍കുട്ടിക്ക് തന്നെ ചെയ്യും. ജയിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ എം പി സ്ഥാനം രാജി വെയ്ക്കുകയല്ലേ വേണ്ടതെന്നും കോടിയേരി ചോദിച്ചു.
എം പിയാവാന്‍ മുരളിധരന്‍ എം എല്‍ എ സ്ഥാനം രാജിവച്ചു. ഇങ്ങനെയൊരളെ എങ്ങനെ വിശ്വസിക്കും. കോണ്‍ഗ്രസ് വിട്ട് ഒരുപാട് ആളുകള്‍ ഇനിയും പുറത്തു പോകുമെന്നും കോടിയേരി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here